Type Here to Get Search Results !

നോർക്ക റൂട്ട്സിനെതിരെ സോഷ്യൽ മീഡിയയിൽ ചില തെറ്റിദ്ധാരണ പരത്തുന്ന അറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നു

News Desk 0
നോർക്ക റൂട്ട്സിനെതിരെ സോഷ്യൽ മീഡിയയിൽ ചില തെറ്റിദ്ധാരണ പരത്തുന്ന അറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നു നോർക്ക റൂട്ട്സിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്ററുകളിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്തുന്ന ചില അറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രവാസി ക്ഷേമനിധിയിലും നോർക്ക റൂട്ട്സിലും അംഗത്വം എടുത്താൽ മാത്രമേ പ്രവാസി ലോൺ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. നോർക്കയുടെ പദ്ധതികളേയും പരിപാടികയളേയും പറ്റി പ്രചാരണം നടത്തുന്നത് നോർക്ക റൂട്ട്സ് തന്നെയാണ്. ഇതിനായി ഏതെങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ല. നോർക്കയുടെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ ഉപയോഗിച്ചിച്ച് വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, വഞ്ചനയ്ക്കുംധനനഷ്ടത്തിനും ഇരയാകാതെ എല്ലാവിധ വ്യാജ പ്രചാരണങ്ങളിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് പൊതുജനങ്ങളോടും,പ്രത്യേകിച്ച് പ്രവാസി സമൂഹത്തോടും അഭ്യർത്ഥിക്കുന്നു. എന്നാൽ നോർക്കയുടെ വാർത്തകളും അറിയിപ്പുകളും സോഷ്യൽ മീഡിയ കണ്ടന്റുകളും ഉദ്ദേശശുദ്ധിയോടെ ഷെയർ ചെയ്യുന്നവർ ധാരാളമുണ്ട്. ഇവരോട് നോർക്ക റൂട്ട്സിന്റെ നന്ദിയും അറിയിക്കുന്നു. നോർക്കയുടെ പദ്ധതികളെയും ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദാംശങ്ങൾക്കായി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable