Type Here to Get Search Results !

പടക്ക നിർമ്മാണ ശാലയിൽ ഉ​ഗ്ര സ്ഫോടനം, ഒരു മരണം, 3 കുട്ടികൾ അടക്കം 7 പേർക്ക് പരിക്ക്

News Desk 0
കൊച്ചി: വാരാപ്പുഴയിൽ സ്ഫോടനം. പടക്കം സൂക്ഷിച്ച കെട്ടിടത്തിലാണ് പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ‌ ഒരാൾ മരിച്ചു. മൂന്ന് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സമീപത്തെ വീട്ടിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഗ്ര സ്ഫോടനമാണ് ഉണ്ടായത്. അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോർട്ട്. ജനവാസ കേന്ദ്രത്തിലാണ്‌ പടക്ക നിർമ്മാണശാല പ്രവർത്തിക്കുന്നത്. ‌പടക്ക നിർമ്മാണ ശാല പ്രവർത്തിച്ച കെട്ടിടം സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു.


പരിക്ക് പറ്റിയ ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ടുകൾ. വാരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അടുത്തുള്ള വീടുകളിലെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട് . ജനൽ ചില്ലുകൾ തകർന്നാണ് പലർക്കും പരിക്ക് പറ്റിയത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിരക്ഷ യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സ്ഫോടനം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable