Type Here to Get Search Results !

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോകമാതൃഭാഷാദിനാചരണം; പുസ്തകപ്രകാശനവും ത്രിദിനദേശീയ സെമിനാറും ഫെബ്രുവരി 21ന് വനിതാകോളെജില്‍

News Desk 0
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോകമാതൃഭാഷാദിനാചരണം; പുസ്തകപ്രകാശനവും ത്രിദിനദേശീയ സെമിനാറും ഫെബ്രുവരി 21ന് വനിതാകോളെജില്‍ തിരുവനന്തപുരം: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം സർക്കാർ വനിതാകോളേജ് മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയചരിത്രസെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും ഫെബ്രുവരി 21ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചീഫ് സെക്രട്ടറി വി.പി. ജോയ് നിര്‍വഹിക്കും. 'ഗവേഷണഫലങ്ങൾ മാതൃഭാഷയിലൂടെ ജനങ്ങളിലേക്ക്' എന്ന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. എഴുത്തുകാരന്‍ കെ. സേതുരാമൻ ഐ. പി. എസ് മുഖ്യാതിഥിയാകും. ഡോ. ആർ. ശിവകുമാർ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഭാഷാവികസനത്തിന്റെ ജനാധിപത്യവഴികൾ' എന്ന പുസ്തകം കോളേജ് പ്രിൻസിപ്പല്‍ ഡോ. ചാന്ദ്നി സാമിന് നല്‍കി ചീഫ് സെക്രട്ടറി പ്രകാശനം ചെയ്യും. ന്യൂ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യൻ അധ്യക്ഷത വഹിക്കും. ഡോ. ഗംഗാദേവി എം പുസ്തകം പരിചയപ്പെടുത്തും. കോളേജ് പ്രിൻസിപ്പല്‍ ഡോ. ചാന്ദ്നി സാം എസ്.പി, ഡോ. ആർ.ശിവകുമാർ, എന്നിവര്‍ സംസാരിക്കും. വനിതാകോളേജ് മലയാളവിഭാഗം അധ്യക്ഷൻ ഡോ. ഷൂബ കെ.എസ് സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ.ആർ.സരിതകുമാരി നന്ദിയും പറയും. തിരുവനന്തപുരം വനിതാകോളേജ് മലയാളവിഭാഗം നടത്തിയ യു.ജി.സി നെറ്റ് പരിശീലനത്തിലൂടെ നെറ്റ്, ജെ.ആര്‍.എഫ് കരസ്ഥമാക്കിയവര്‍ക്ക് ഉപഹാരവും നല്‍കും. മൂന്ന് ദിവസത്തെ സെമിനാറില്‍ ചരിത്രഗവേഷണത്തിലും സാഹിത്യവിമർശനത്തിലും കേരളീയമായ രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത കേസരി എ. ബാലകൃഷ്ണപിള്ളയുടെ സംഭാവനകളെ മുൻനിർത്തിയുള്ള ചരിത്രപ്രഭാഷണങ്ങളും ഗവേഷണപ്രബന്ധങ്ങളുടെ അവതരണവുമുണ്ടാകും. ആദ്യദിവസം ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനുകളില്‍ ഡോ. രവിശങ്കർ എസ്.നായർ, ഡോ. കെ. മാധവൻ നമ്പൂതിരി, സി. എം. മുരളീധരൻ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ മുതല്‍ ഡോ. നിഷ എൻ. ജി, ഡോ.അജയകുമാർ ജി, ഡോ.അമ്മു ജി.നായർ, ഡോ.സുനിജാ ബീഗം, ഡോ. ജൂബി അലക്സ് എന്നിവരും ഉച്ചയ്ക്ക് ശേഷം പ്രൊ. വി. കാർത്തികേയൻ നായർ, ഡോ. നൗഷാദ് എസ്സ്, ശ്രീ യൂസഫ് കുമാർ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ മുതല്‍ നടക്കുന്ന സെഷനുകളില്‍ ഡോ.പ്രമോദ് കുമാർ ഡി.എൻ, ഡോ.ജിഷ എസ്.കെ, ഡോ.ജോയ് ബി, സഞ്ചന കെ, അമൃത ഐ.പി. എന്നിവരും ഉച്ചയ്ക്ക് ശേഷം ഡോ. വന്ദന ബി, ഡോ. ബിജു ബാലകൃഷ്ണൻ, സൗമ്യ ജെ, സീമ സി.വി, ഷിജു സി എന്നിവരും സംസാരിക്കുന്നതാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable