Type Here to Get Search Results !

മികച്ച പെതുജനസേവത്തിനുള്ള ഹ്യൂമൻ റൈറ്റ്സ് ഫോറം ഇൻറർനാഷണൽ അവാർഡ് തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബുവിന്

News Desk 0
മികച്ച പെതുജനസേവത്തിനുള്ള ഹ്യൂമൻ റൈറ്റ്സ് ഫോറം ഇൻറർനാഷണൽ അവാർഡ് തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബുവിന്, മികച്ച പെതുജനസേവത്തിനുള്ള ഹ്യൂമൻ റൈറ്റ്സിന്റെ ഇൻറർനാഷണൽ അവാർഡ് തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബുവിന് നൽകി ആദരിച്ചു. തിരുവനന്തപുരം : മികച്ച പെതുജനസേവത്തിനുള്ള ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഇൻറർനാഷണൽ അവാർഡ് തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബുവിന് നൽകി ആദരിച്ചു. പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടത്തിയ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിൽ ജസ്റ്റിസ് കെ. എബ്രഹാം മാത്യുസും ജസ്റ്റിസ് മോഹൻദാസും ചേർന്ന്‌ തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബുവിനെ ആദരിക്കുകയുണ്ടായി.
പോലീസ് വേഷം അണിഞ്ഞ കാലഘട്ടം മുതൽ തന്നെ നിരവധി സുപ്രധാന കേസുകളാണ് എം.ആർ മധുബാബു തെളിച്ചത് . അതിനു ഉദാഹരണമാണ് തൊടുപുഴയിലെ ലോഡ്ജിൽ നടത്തുകയുണ്ടായ ഏറ്റവും വലിയ ലഹരി വേട്ട കേസ് . തൊടുപുഴയിൽ യുവാക്കകളെയും . യുവതികളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്ന രഹസ്യ വിവരം കിട്ടിയ ഉടൻ തന്നെ തന്റെ മികച്ച കുറ്റാന്വേഷണ രീതിയിൽ പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുകയായിരുന്നു തൊടുപുഴ ഡി.വൈ.എസ്.പിയായ എം.ആർ മധുബാബു . എം.ആർ. മധുബാബു ഒരു പോലീസ് ഉദ്യോഗസ്ഥന് പുറമെ ഒരു കലാകാരൻ കൂടിയാണ്. തന്റെ ഔദ്യോഗിക ജീവിതത്തിൽ എപ്പോഴെങ്കിലും സമയം കിട്ടപ്പോൾ തന്റെ മനസ്സിലുള്ള കലാ നിമഷങ്ങൾക്കായി മാറ്റിവയ്ക്കുന്നതും പതിവ് കാഴ്ചയാണ് . തൊടുപുഴയിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണത്തിന് ഏത് സമയത്തും അവരുടെ മുന്നിൽ ചിരിച്ച മുഖമായി എത്തുന്ന എം.ആർ മധുബാബു പോലീസ് ഉദ്യോഗസ്ഥർക്ക് തന്നെ ഉത്തമ മാതൃകയാണെന്നും തൊടുപുഴയിലെ നിവാസികൾ വ്യക്തമാകുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable