ഹ്യൂമൻ റൈറ്റ്സ് ഫോറം മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു
December 12, 2022
ഹ്യൂമൻ റൈറ്റ്സ് ഫോറം മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു,
പെരുമ്പാവൂർ : ലോക മനുഷ്യാവകാശ ദിനത്തിൽ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോറം മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു.
പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്സ് ഫോറം ചെയർമാനും ഫൗണ്ടറുമായ കെ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ബിജു മുതിരയിൽ സ്വാഗതം പറഞ്ഞു. എച്ച് ആർ എഫ് മുഖ്യ രക്ഷാധികാരി റിട്ട. ജില്ലാ ജഡ്ജ് പി മോഹൻദാസ് മനുഷ്യാവകാശ ദിന സന്ദേശം നൽകി. എം കെ കുഞ്ഞോൽ മാഷ് പത്മശ്രീ ജേതാവ്, അഡ്വൈസറി ബോർഡ് ചെയർമാൻ അഡ്വ.എസ് കെ ബാലചന്ദ്രൻ, ഡപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ ആർ ജയചന്ദ്രൻ, എച്ച് ആർ എഫ് വൈസ് ചെയർമാൻ എം ആർ പ്രദീപ്, ലീഗൽ സെൽ ചെയർമാൻ അഡ്വ. സാബു പി ജോസഫ്, അഡ്വൈസറി ബോർഡ് മെമ്പറും DySPയുമായ എം ആർ മധുബാബു എന്നിവർ പങ്കെടുത്തു സംസാരിക്കുകയുണ്ടായി .
വിത്യസ്ത മേഖലകളിൽ മികവ് തെളിയച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
എച്ച് ആർ എഫ് അഡ്വൈസറി ബോർഡ് മെമ്പർമാർ, സംസ്ഥാന – ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.