Type Here to Get Search Results !

പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ

News Desk 0
പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ, തിരുവനന്തപുരം: പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷ്ണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. നേമം, പൊന്നുമംഗലം L P സ്കൂളിനു സമീപം കുന്നിൽ വീട്ടിൽ വിച്ചാവി എന്നു വിളിക്കുന്ന വിശാഖ് (27)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം ഒൻപതാം തീയതി രാത്രി ഒൻപതര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേമം തൂക്കുവിളക്ക് സമീപം വെച്ച് ഇരു ചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ കൺട്രോൾ റൂം വാഹനത്തിന്റെ മുൻ വശത്തുള്ള ഗ്ലാസ്സ് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. തുടർന്ന് പൊതുമുതൽ നശിപ്പിച്ചതിനെതിരെയുള്ള ഊർജിതന്വേഷണത്തിലാണ് പ്രതി വിശാഖ് പിടിയിലായത്.മുൻപും ഇത്തരത്തിൽ സമാനമായ കേസുകളുള്ള ഇയാൾ, നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. ഇയാളുടെ കൂട്ടാളിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവർ കൃത്യത്തിനുപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, അജിത്, മധുമോഹൻ, എ.എസ് ഐ വിജയരാജ്, എസ്.സി.പി.ഒ ജയകുമാർ, സി.പി. ഒമാരായ സുമേഷ്,ശ്രീലാൽ, ഹോം ഗാർഡ് ജീവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable