Type Here to Get Search Results !

ശ്യാമപ്രസാദ് കോട്ടുകാൽ എഴുതിയ 'കടൽഗർജ്ജനങ്ങൾ' പ്രകാശനം ചെയ്തു

News Desk 0
ശ്യാമപ്രസാദ് കോട്ടുകാൽ എഴുതിയ 'കടൽഗർജ്ജനങ്ങൾ' പ്രകാശനം ചെയ്തു നെയ്യാറ്റിൻകര: ഭൂമിക കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശ്യാമപ്രസാദ് കോട്ടുകാൽ എഴുതിയ കടൽ ഗർജ്ജനങ്ങൾ എന്ന കവിതാസമാഹാരം നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ വച്ച് പ്രകാശനം ചെയ്തു. ശ്രീമതി ശാന്തകുമാരി കീഴാറൂരിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം കവിയും അധ്യാപകനുമായ ശ്രീ കോട്ടുകാൽ എം.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ കവി കരിക്കകം ശ്രീകുമാറിന് നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ശ്രീ.കുമാർ സംയോഗി പുസ്തകം അവതരിപ്പിച്ചു.സർവ്വശ്രീ.രതീഷ് ചന്ദ്രൻ മാരായമുട്ടം, ഗിരീഷ് കളത്തറ, മണികണ്ഠൻ മണലൂർ, അശോക് ദേവദാരു, വെള്ളായണി അശോക് കുമാർ,അജയൻ അരുവിപ്പുറം, കുളത്തൂർ സുനിൽ, തണൽവേദി ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.ശ്രീ.ശ്യാമപ്രസാദ് കോട്ടുകാൽ മറുമൊഴി രേഖപ്പെടുത്തി. യോഗത്തിൽ സർവ്വശ്രീ തലയൽ മനോഹരൻ നായർ, സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, ഡോക്ടർ ചന്ദ്രു കാർത്തിക, അരുമാനൂർ രതി കുമാർ,പ്രജിൻപ്രഭ, എ.കെ. അരുവിപ്പുറം, രാജേന്ദ്രൻ നെല്ലിമൂട്, പ്രദീപ് തൃപ്പരപ്പ്, ആമച്ചൽ ഹമീദ്, മധു വണ്ടന്നൂർ, ജഗദീഷ്,ജ്യോതികുമാർ കഴിവൂർ, നീതു.യു.വി, അജി അരംഗമുകൾ ആർദ്ര അരുവിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.തുടർന്നു നടന്ന കവിയരങ്ങിലും നിരവധി പേർ കവിതകൾ അവതരിപ്പിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable