Type Here to Get Search Results !

ഉറങ്ങിക്കിടന്ന അഞ്ചരവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്

News Desk 0
വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചരവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വര്‍ഷം തടവും രണ്ടേമുക്കാല്‍ ലക്ഷം പിഴയും, പാലക്കാട്: അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം തടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി ഫാസ്റ്റ്‌ട്രാക്ക് കോടതി ശിക്ഷിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പാ കുട്ടിയെ അയൂബ് പീഡിപ്പിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിൽ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇന്ന് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും ജഡ്‌ജി സതീഷ് കുമാര്‍ വിധിച്ചു. തുക നല്‍കിയില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടെ അധികശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable