Type Here to Get Search Results !

വായു മലിനീകരണം: ഡല്‍ഹി നിവാസികളുടെ ആയുസ് 10 വര്‍ഷം കുറയും

News Desk 0
വായു മലിനീകരണം: ഡല്‍ഹി നിവാസികളുടെ ആയുസ് 10 വര്‍ഷം കുറയുമെന്ന് റിപ്പോർട്ട്, ഡല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരണം നടക്കുന്ന നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ മലിനീകരണം ജീവിത ദൈര്‍ഘ്യം കുറക്കുമെന്ന് പഠന റിപ്പോര്‍ട്ടുകൾ. ഡല്‍ഹിയിലെ മലനീകരണം അവിടുത്തെ ജനങ്ങളുടെ ജീവിത ദൈര്‍ഘ്യത്തില്‍ 10 വര്‍​ഷത്തോളം കുറവു വരുത്തുമെന്നുള്ളതാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ലഖ്നോവില്‍ ഇത് 9.5 വര്‍ഷമാണ്. യൂനിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്സാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. വായു മലിനീകരണം ജീവിത ദൈര്‍ഘ്യത്തെ എങ്ങനെ ബാധിക്കുമെന്നതാണ് കണക്കാക്കുന്നത്. ബംഗ്ലാദേശ് കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും മലിനീകരണം കൂടിയ രാജ്യം. വടക്കേ ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഇന്തോ -ഗംഗാ സമതലമാണ് ലോകത്ത് ഏറ്റവും വലിയ മലിനമായ ഇടം. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ പഞ്ചാബ് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള ഇടങ്ങളിലെ 50 കോടി ജനങ്ങള്‍ക്ക് 7.6 വര്‍ഷത്തോളമാണ് ജീവിത ദൈര്‍ഘ്യം കുറയുക എന്നുള്ളതാണ് വാസ്തവം. വായു മലിനീകരണം പുകവലിയേക്കാള്‍ അതി മാരകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. പുകവലി മൂലം 1.5 വര്‍ഷമാണ് ജീവിത ദൈര്‍ഘ്യം മാത്രമാണ് കുറയുക. ഡല്‍ഹിയിലെ മലിനീകരണ തോത് 107.6 ആണ്. ഇത് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന പരിധിയുടെ പത്തിരട്ടിയാണ്. ശ്വാസകോശത്തിലും മറ്റ് ആന്തരികാവയവങ്ങളിലും എത്തി പറ്റിപ്പിടിക്കാന്‍ സാധിക്കുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു കിടക്കുന്ന ചെറിയ വിഷലിപ്തമായ പൊടിപടലങ്ങളുടെ തോത് അളന്നാണ് മലിനീകരണ തോത് കണ്ടെത്തുന്നത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable