Type Here to Get Search Results !

നെയ്യാറ്റിൻകരയിൽ പ്രമുഖ ഹോട്ടലുകളിൽ അടക്കം വ്യാപക പരിശോധന

News Desk 0
നെയ്യാറ്റിൻകരയിൽ വൻകിട ഹോട്ടലുകളിൽ അടക്കംപരിശോധന; ഇറാനിയടക്കം അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടും തുറന്നു പ്രവർത്തിച്ചു തിരുവനന്തപുരം;നെയ്യാറ്റിൻകരയിൽ നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ വ്യാപക പരിശോധന; ഭക്ഷ്യ സുരക്ഷാ വിഭാഗവും ,നഗരസഭയും ചേർന്നാണ് പരിശോധന നടത്തിയത് , പ്രമുഖ ഹോട്ടലുകൾക്കുൾപ്പടെ നോട്ടീസ്. ഇറാനിയടക്കം അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടും തുറന്നു പ്രവർത്തിച്ചു.നെയ്യാറ്റിൻകര ടിബീജംഗ്ഷനിലെ ഇറാനിഹോട്ടൽ ,പൂവാർ റോഡിലുള്ള ബിവറേജസിന് സമീപം ഉള്ള മോർഗൻ ഹോട്ടൽസ് ,ജനകീയ ഹോട്ടൽ ടിബി ജംക്ഷൻ ,ബസ് സ്റ്റാൻഡ് ജംഷനിലുള്ള ഗ്രിൽ , മറ്റൊരുഹോട്ടൽ ആയ മുരുകൻ കഫേ തുടങ്ങിയവക്കു നോട്ടീസ് നൽകി. ഇറാനി ഹോട്ടൽ വളരെ യധികം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത് അവിടെ ധാരാളം പേർ എത്തുന്ന സ്ഥലംമാണെന്നിരിക്കെ അടുക്കളയും പരിസരവും നല്ല വൃത്തിയായി ശുചിയാക്കാറില്ല.ഭകഷണസാധനങ്ങൾ നിലത്തുകിടക്കുന്നതും കാണാനായി.പുഴുങ്ങിയ മുട്ട താഴെ കിടക്കുന്നതു കാണാം.രുചിയേറിയ ഭക്ഷണം തിന്നുവാൻ ധാരാളം പേർ എത്തുന്നു.
അകത്തുള്ള വൃത്തിഹീനമായ അന്തരീക്ഷ വിവരം ആരും അറിയുന്നില്ല.ഇവിടുത്തെ അകത്തെ അന്തരീക്ഷം ആരും അറിയുന്നില്ല. കഴിക്കുന്ന ഭക്ഷണം നിലവാരമുള്ളതാണെന്നു ബോധ്യപ്പെട്ടാൽ മാത്രം ഇവിടെ നിന്ന് ഭകഷണം കഴിക്കുക എന്നുള്ളതാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പറയാനുള്ളത് . നെയ്യാറ്റിൻകര :നെയ്യാറ്റിൻകര നഗരസഭ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. നഗരത്തിലെ പ്രമുഖ ഹോട്ടലുകൽക്കുൾപ്പെടെ നോട്ടീസ് നൽകി. വൃത്തിഹീനവും അനാരോഗ്യകരവുമായ സാഹചര്യത്തിൽ ഭക്ഷണങ്ങൾ തയാറാക്കുകയും വിൽക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്‌ളിൻ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി നഗരസഭ ആരോഗ്യവിഭാഗവും സ്ഥിരം സമിതിയും കര്‍മസജ്ജരാണെന്നും അനാരോഗ്യം വരുത്തുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതില്‍ ആരോഗ്യവിഭാഗം ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. നഗരസഭ ഹെൽത്ത്‌ സൂപ്പർവൈസർ ശശികുമാർ, ഫുഡ്‌ സേഫ്റ്റി ഓഫീസർ ജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അശ്വതി ,സരിക, സിന്ധു തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable