Type Here to Get Search Results !

വിദ്വേഷ പ്രസം​ഗ കേസിൽ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

News Desk 0
പിസി ജോര്‍ജിന് തിരിച്ചടി; വിദ്വേഷ പ്രസം​ഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, കൊച്ചി: വെണ്ണല മത വിദ്വേഷ പ്രസം​ഗ കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പി.സി. ജോർജിന്റെ മുന്‍കൂര്‍ ജാമ്യ ഹ​ര്‍ജി തള്ളിയത്. പാലാരിവട്ടം വെണ്ണലയില്‍ ഒരു ക്ഷേത്രത്തില്‍ നടത്തിയ പ്രസം​ഗത്തിൽവച്ചാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസം​​ഗത്തിന് ദിവസങ്ങള്‍ക്ക് മാത്രം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോര്‍ജ് ഇതേ രീതിയിൽ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കോടതിയിൽ നിന്നും ലഭിച്ചു. ആ കേസിന്റെ ജാമ്യത്തില്‍ നില്‍ക്കെയാണ് സമാനമായ രീതിയില്‍ അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable