Type Here to Get Search Results !

കാണാതായ പൊഴിയൂരിലെ 14 കാരനെ ഹൈദ്രാബാദിൽ നിന്ന് കണ്ടെത്തിയത് അയ്യപ്പ സേവാസംഗം പ്രവർത്തകർ .

News Desk

 


കാണാതായ പൊഴിയൂരിലെ 14 കാരനെ

ഹൈദ്രാബാദിൽ നിന്ന് കണ്ടെത്തിയത് 

 അയ്യപ്പസേവാസംഗം പ്രവർത്തകർ .

ജനുവരി 24 നാണ്  ഹർഷിക് നെ കാണാതായത് .
ചില ചാനലുകളിൽ  ഇത് സമ്മന്ധി ച്ചു വാർത്തകൾ വന്നിരുന്നു.കുട്ടിയെ പറ്റി പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല .
അപ്പോഴാണ് അയ്യപ്പൻ തുണയായത്.നെയ്യാറ്റിൻകര സ്വദേശി ഒപി അശോകനും സംഘവും ഒരുവിവാഹവുമായി ബന്ധപ്പെട്ടു  ഹൈദ്രാബാദിൽ  നിന്ന് ട്രെയിൻ മാർഗം തിരികെ വരികയായിരുന്നു .അശോകൻ 
അയ്യപ്പസേവാസംഗം ഭാരവാഹിയാണ് .യാത്രക്കിടയിൽ 
കാട്ട്  പാഡിയിൽ വച്ച് അവിചാരിതമായി  കാണാതായ പൊഴിയൂരിലെ 14 കാരനെ കണ്ടു മുട്ടുകയായിരുന്നു .സംശയം തോന്നിയ അശോകൻ പൊഴിയൂർ SHO യുമായി ബന്ധപ്പെടുകയും  ഹർഷിക് നെ ട്രെയിനിൽ കൂടെ കൂട്ടി  തിരുവനന്തപുരത്തു എത്തിക്കുകയുമായിരുന്നു .അയ്യപ്പൻറെ നിയോഗമായിരുന്നു ഈ പ്രവർത്തിക്കു പിന്നിലെന്നാണ് അശോകൻ പറഞ്ഞു .
24 നു ആയിരുന്നു പൊഴിയൂർ  ഉച്ചക്കടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് രക്ഷകർത്താക്കൾ പൊഴിയൂർ പൊലീസിന് പരാതി നൽകിതു .ഡൊമനിക് ഷീബ ദമ്പതികളുടെ മകൻ ഹർഷിക്(14) ആണ് ജാൻ 24 കാണാതായത്. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ഇതുവരെ വീട്ടിൽ തിരികെ എത്തിയില്ല എന്നാണ് രക്ഷകർത്താക്കളുടെ പരാതി . ജീൻസ് പാൻസും കടുംനീല ഷർട്ടും ആഷ്‌കളർ സ്‌കൂൾ ബാഗുമായിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു .
TV യിൽ വർത്തവന്നതാണ് ഹർഷിക്നെ തിരിച്ചറിയാൻ  കാരണമായത് .എന്തായാലും പോലീസ് നടപടികൾക്ക് ശേഷം ഹർഷിക്നെ ബന്ധുക്കൾക്ക് കൈമാറി .


About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable