ഇറാനി റസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.

News Desk

നെയ്യാറ്റിൻകര ഇറാനി റസ്റ്റോറന്റ് പാർക്കിംഗിൽ കാറിന് തീപിടിച്ചു​.
 
NewsDesktvm ​ 
തിരുവനന്തപുരം :  നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപം മുനിസിപ്പൽ 
എതിർവശത്തായി പ്ലവർത്തിക്കുന്ന ഇറാനി റസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. പെട്ടെന്ന് കാറിന്റെ മുൻഭാഗത്തേക്ക് തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, നാട്ടുകാരും റസ്റ്റോറന്റ് ജീവനക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അപകടത്തിൽ ആളപായമില്ല.​കാറിനു തീ പിടിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു .റെസ്റ്റോറെന്റിനെ ചുറ്റിപ്പറ്റി ചില കഥകൾ പുറത്തുവരുന്നുണ്ട് .പോലീസിന്റെ രെഹസ്യഅന്ന്വേഷണ വിഭാഗം ഇത് അന്വേഷിച്ചു വരുന്നതായി സൂചനയുണ്ട് .മയക്കു മരുന്ന് വിപണനം ,ഹവാല പണം 
കൈമാറൽ തുടങ്ങി യ വിഷയങ്ങൾ ഹോട്ടലിനു ള്ളിലെ പാർക്കിങ് ഗ്രൗണ്ടിൽ നടക്കുന്നതായി ഉള്ള വാർത്ത പുറത്തു വരുന്നുണ്ട് .കാസർഗോഡ് സ്വദേശികൾ വന്നകാറിലാണ് മുൻപ് നടന്നതെന്ന് നാട്ടിൽ പാട്ടായിരുന്നു.ഹോട്ടൽ നടത്തിപ്പുകാർക്ക് ഉള്ള ഗുണ്ടാ ബന്ധങ്ങളും നാട്ടുകാരിലൂടെ പുറത്തു വന്നിട്ടുണ്ട് .പോലീസിന്റെ രെഹസ്യഅന്ന്വേഷണ വിഭാഗം ഇത് അന്വേഷിച്ചു വരുന്നതായി സൂചനയുണ്ട് ​.