ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം കബളിപ്പിച്ച പ്രതി യെ റിമാൻ ഡു ചെയ്തു.

News Desk

വിഴിഞ്ഞം പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും കബളിപ്പിച്ച് തട്ടിയെടുത്ത കേസിലെ പ്രതി യെ റിമാൻ ഡു ചെയ്തു.

NewsDesk tvm; Flocy

നെയ്യാറ്റിൻകര,നെല്ലിമൂട് മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തി ഉപജീവനം ചെയ്ത് വരുന്ന ശോഭന എന്ന  സ്ത്രീയുടെ മകന് വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും കബളിപ്പിച്ച് തട്ടിയെടുത്ത കേസിലെ പ്രതിയായ പൂവാര്‍ വില്ലേജില്‍ കല്ലിങ്ക വിളാകം ദേശത്ത് കല്ലിങ്കവിളാകം പാറയില്‍ വീട്ടില്‍ ജോര്‍ജ് മകന്‍ സുരേഷ് കുമാര്‍ വയസ്സ് 51 നെ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ 12 11 2025 ന് അറസ്റ്റ് ചെയ്തു .നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രകാശ് ഞ സബ് ഇന്‍സ്പെക്ടര്‍ അനീഷ് കുമാര്‍ ഞങ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്‍റണി മിരാണ്ട ,സിവില്‍ പോലീസ് ഓഫീസര്‍ ,നിധിന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിക്ക് കോവളം തിരുവല്ലം മാറനല്ലൂര്‍ പൂവാര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതിലേക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വിവരം അറിവായിട്ടുണ്ട്.പ്രതിയെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു വരുന്നു