News Desk Tvm;Flocy
തിരുവനന്തപുരം ;തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നഗരസഭയിലെ നിലമേൽ വാർഡിൽ ഇക്കുറി തീപാറും പോരാട്ടമാണുണ്ടാകുക.
യുഡിഎഫും,എൽഡിഎഫും,എൻഡിഎയും അവരുടെ
സ്ഥാനാർഥികളെ രംഗത്തു ഇറക്കിയെങ്കിലും മൂന്നു മുന്നണികൾക്കും
ഭീഷണിയായി രണ്ടു സ്വതന്ത്രർ രംഗത്ത് വന്നു കഴിഞ്ഞു.
നെയ്യാറ്റിൻകര നഗരസഭയിലെ നിലമേൽ വാർഡിൽ ഫ്ലോസിയും
ഹരികുമാറും സ്വാതന്ത്രരായി മത്സര രംഗത്തുണ്ട്.ഇക്കുറി നിലമേൽ
വാർഡ് ജനറൽ സീറ്റാണ് .മൂന്ന് പരുഷന്മാർ മുന്നണിയുടെ സഹായത്തോടെ
മത്സരിക്കുമ്പോൾ നാലാമൻ സ്വതന്ത്രനായി മത്സരിക്കുന്നു .ഇവരെ നാലുപേരെ
കൂടാതെ ഒരു സ്വതന്ത്ര കൂടിയുണ്ട് അതൊരു വനിതയാണ് .വനിതയായ ഫ്ലോസിക്ക്
ഇത് ക ന്നിയങ്കമാണ് .മനുഷ്യാവകാശ പ്രവ ർത്തകയും ,
സാമൂഹ്യ പ്രവർത്തകയും ,മാധ്യമ രംഗത്തുമു ള്ള വനിതയായ ഫ്ലോസി ക്ക്
ശുഭാപ്തി വിശ്വാസമാണുള്ളത്.മൂന്നോളം സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയും ,
നല്ലൊരു സുഹൃത് വലയവും ഇവരോടൊപ്പമുണ്ട്.
നിലമേൽ നിവാസികൾ തന്നെ കൈവിടില്ലെന്നാണ്
ഫ്ലോസി പറയുന്നത് . നിലമേൽവാർഡിലെ എല്ലാ വോട്ടർമാരെയും നേരിട്ട് കാണാനാണ്
തീരുമാനം.

