പൂവാർ മുസ്ലിം ജ മാഅത്തെ പൊതുയോഗത്തിൽ സംഘർഷം

News Desk


 NewsDesk TVM  Padmakumar

പൂവാർ;പൂവാർ മുസ്ലിം ജ മാഅത്തെ യിൽ സംഘർഷം  .

 പരിക്കേറ്റ ജമായത്തെ അംഗങ്ങൾ വിവിധ ആശുപത്രിയിലായി ചികിത്സയിൽ . റസാക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും , അഹമ്മദ് ഖാൻ പൂവാർ ഗവൺമെന്റ് ഹോസ്പിറ്റലിലും ചികിത്സ തേടി. റസാക്കിന് വാരിഎല്ലിനും  പരിക്കുണ്ട് , കഴുത്തിലും മർദ്ദനത്തിൽ പരിക്ക്.

 ഇന്ന് ഉച്ചയോടെ  ആയിരുന്നു സംഭവം . വർഷങ്ങളായി ഔദ്യോഗിക കമ്മിറ്റി കൂടുകയോ കണക്ക്  അവതരിപ്പിക്കുകയോ ചെയ്യാറില്ല. വർഷങ്ങളായി തുടരുകയാണെന്നാണ് ജമാഅത്ത് അംഗങ്ങളുടെ ആക്ഷേപം . മഹൽ കമ്മിറ്റിയുടെ അഴിമതി ചോദ്യം ചെയ്തതാണ് ഗുണ്ടകളുടെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ്  ആക്ഷേപം .
 വർഷങ്ങളായി മഹൽ കമ്മിറ്റിയിൽ ഇരിക്കുന്ന 
വരാണ് മർദ്ദനത്തിനു വഴിയൊരുക്കിയവർ  എന്ന്  ജമാഅത്തെ കമ്മിറ്റി അംഗങ്ങൾ . സംഭവ സ്ഥലത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട് .
 സംഘർഷം ഉണ്ടാവാതിരിക്കാൻ  നെയ്യാറ്റിൻകര ഡി എസ് പി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ  അനുരഞ്ജന ചർച്ചയും നടന്നിരുന്നു . അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് 
 പൊതുയോഗം കൂടിയത്.
 പൊതു യോഗത്തിൽ സംഘർഷം ഉണ്ടാക്കുകയും 
 നിരവധിപേരെ മർദ്ദിച്ച സംഭവത്തിലും  കുറ്റക്കാർക്ക് നടപടിയെടുക്കണമെന്ന്  ജമാഅത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു .