ഉന്നതങ്ങളിൽ പിടിപാടുള്ള കൊടും ക്രിമിനൽ
കരാട്ടെ ജോണി ഇനി ഇരുമ്പഴിക്കുള്ളിൽ ത്തന്നെ
ഇയാൾക്ക് 25 ഓളം കേസുകൾ നിലവിലുണ്ട്. കൂടാതെ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് പൂവാർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരുന്നു .
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും .
കരാട്ടെ ജോണി ക്കു ഉന്നത ബന്ധം , വ്യാജ ചാരായ നിർമ്മാണം ,ലക്ഷങ്ങൾ വച്ചുള്ള ചീട്ടുകളി ,പരിസരമാകെ സിസി ടീവീ വച്ചുള്ള നിരീക് ക്ഷണം ,ബ്ലേഡ് മാഫിയാത്തലവൻ ,പണയം വച്ച നൂറു കണക്കിനു വാഹനം പോലീസിനെ സ്വാധീനിക്കാൻ പണം വാരി എ റിയും ഇതെല്ലം ജോണിയുടെ കഴിവുകളാണ് .എന്നാൽ ഇതിലൊന്നും വഴങ്ങാത്ത റൂറൽ എസ്പിയും
നെയ്യാറ്റിൻകര ഡി വൈ എസ്പി യും ചേർന്ന് കെണിയൊരുക്കി .
ജോണിയെ പറ്റി പരാതി പറയുന്നവരെ ജോണി ഒതുക്കും .എല്ലാവര്ക്കും ഇയാളെ ഭയമാണ് .
ഇന്നലെ രാത്രിയിൽ നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ ഒരുസംഗം പോലീസ് ഉദ്യോഗസ്ഥർ സേർച്ച് വാറണ്ട് മായി രണ്ടും കൽപ്പിച്ചു രംഗത്തിറങ്ങി അതോടെ ജോണിയുടെ സാമ്രാജ്യം തകർന്നു വീണു .എല്ലാ തെളിവുകളും ശേഖരിച്ചു ജോണിയെ വീട് വളഞ്ഞു പിടികൂടുകയായിരുന്നു.തന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു വെങ്കിലും അത് തുറക്കാൻ പോലീസിനായിട്ടില്ല .ഇന്നലെ നടന്ന റെയ്‌ഡിൽ 16.ലിറ്റർ 800 മില്ലി വിദേശ നിർമ്മിത മദ്യവും 600 മില്ലി ലിറ്റർ പോണ്ടിച്ചേരി നിർമ്മിത മദ്യവും, 600 മില്ലി ലിറ്റർ ചാരായവും,10 ബോട്ടിൽ ബിയറും 6 കുപ്പി വൈനും 17 കുപ്പി നോൺ ആൽക്കഹോൾ കർണാടക ബിയറുമായി 45കാരൻ പിടിയിൽ. പൂവാർ പോലീസ് സ്റ്റേഷൻ പരിധിയിൽ RHS-ൽ ഉൾപ്പെട്ട പൂവാർ എരിക്കല്ലുവിള വീട്ടിൽ ജോണി എന്ന കരേട്ടെ ജോണി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാഞ്ഞിരംകളം പോലീസ് സ്റ്റേഷൻ പരിധിയിലെ കരിങ്കുളത്തെ പൊന്നുതട തെക്കേക്കര വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഉന്നത തല ബന്ധം ഉള്ള ഇയാൾക്കെതിരെ ലഭിച്ച പരാതി ൻമേര കോടതിയിൽ നിന്നും ലഭിച്ച സെർച്ച് വാറണ്ട് പ്രകാരം ആണ് ഇന്ന് വൈകുന്നേരം 06.00 മണിയോടെ നടത്തിയ റെയ്ഡിൽ തൊണ്ടിമുതൽ സഹിതം പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശനൻ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ് എച്ച് ഒ റാണാചന്ദ്രൻ, പൂവാർ എസ് എച്ച് ഒ സുജിത്ത്, നെയ്യാറ്റിൻകര എസ് എച്ച് ഒ പ്രവീൺ എന്നിവരടങ്ങിയ സംയുക്ത പോലീസ് സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു. ഇയാളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് 25 ഓളം കേസുകൾ നിലവിലുണ്ട്. കൂടാതെ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് പൂവാർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരുന്നതായും കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും എന്ന് പോലീസ് പറഞ്ഞു.