തിരുവനന്തപുരം : കേരള സാമൂഹ്യ സുരക്ഷാ മിഷൻ (SID)
അനുയാത്ര പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കേളേജിൽ സജ്ജീകരിച്ച അനുയാത്ര AVT സെൻ്റർ ഉന്നതവിദ്യാഭ്യാസ സാമൂഹൃനീതി മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
ലോകകേൾവി ദിനമായ മാർച്ച് 3 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കേളേജ് ആഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ 10 മുതൽ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാർ ഇംപ്ലാൻ്റേഷൻ നടത്തിയ കുട്ടികളുടെ സംഗമവും ബോധവൽക്കരണവും കലാപരിപാടികളും നടക്കും.