നെയ്യാറ്റിൻകര: പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനായി നെയ്യാറ്റിൻകര മണ്ഡലത്തിലെ സി പി ഐ ബൂത്ത് കൺവീനർമാരുടെ ശില്പശാല ചേർന്നു. നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിൽ ചേർന്ന ശില്പശാല പാർട്ടി ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറി സത്യൻ മുകേരി ഉദ്ഘാടനം ചെയ്തു.
ഈ വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾ കൂടുതൽ സീറ്റുകളിൽ നിന്നും വിജയിച്ചുവരേണ്ടത് അനിവാര്യമാണ്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തിൻ്റെ ഭരണഘടനയേയും മതേതരത്വത്തിനെയും അവഗണിക്കുന്നു. പണത്തിൻ്റെ ബലത്തിൽ പല സംസ്ഥാനങ്ങളിലും അധികാരം പിടിക്കുന്നുവെന്നും ഉദ്ഘാടകൻ പറയുകയുണ്ടായി.
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, ജില്ലാ എക്സിക്യൂട്ടീവംഗം എൻ ഭാസുരാംഗൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ തുടങ്ങിയവർ സംസാരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ അധ്യക്ഷനായി.