ചലച്ചിത്ര ചരിത്രത്തിലൂടെ ഒരു യാത്ര - ചലച്ചിത്ര പഠന പരിപാടി

WEB DESK

ചലച്ചിത്ര ചരിത്രത്തിലൂടെ ഒരു യാത്ര;

തിരുവനന്തപുരം :  ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചലച്ചിത്രപഠന പരിപാടി മാര്‍ച്ച് 10 മുതല്‍ 12 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ത്രൂ ദ ലെന്‍സ് ഓഫ് ടൈം' എന്ന ചലച്ചിത്ര ചരിത്രപഠന പരിപാടി മാര്‍ച്ച് 10,11,12 തീയതികളില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെ രാമു കാര്യാട്ട് സ്‌ക്രീനില്‍ നടക്കുന്നതാണ്.

നിശ്ശബ്ദ സിനിമകള്‍ ഉള്‍പ്പെടെ ലോകസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായ 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും
. സംവിധായകനും നടനും അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ ശങ്കര്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

അക്കാദമി ഭരണസമിതി അംഗവും നടനുമായ സന്തോഷ് കീഴാറ്റൂര്‍, പ്രസ് ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി, ഫാക്കല്‍റ്റി അംഗം ഡോ.ബാബു ഗോപാലകൃഷ്ണന്‍, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ദ ഗ്രേറ്റ് ട്രെയിന്‍ റോബറി, എ ട്രിപ്പ് റ്റു ദ മൂണ്‍, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, സിറ്റിസണ്‍ കെയിന്‍, ബൈസിക്കിള്‍ തീവ്‌സ്, റാഷമോണ്‍, സെവന്‍ത് സീല്‍, ഹിരോഷിമ മോണ്‍ അമര്‍, സൈക്കോ, 2001 : എ സ്‌പേസ് ഒഡിസി, അഗ്വിറെ: ദ റാത്ത് ഓഫ് ഗോഡ് തുടങ്ങിയ 20 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
Tags