രാജ്യ പുരോഗതിക്ക് തടസ്സവും, സാമൂഹിക ദുരന്തവുമായ മദ്യവും മയക്കുമരുന്നും അനുബന്ധ ലഹരി വസ്തുക്കളുടെയും ദുരിത ഫലങ്ങൾ അഞ്ചാം ക്ലാസ് മുതൽ പഠന വിഷയമാക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ശിവരാമൻ ആവശ്യപ്പെട്ടു.
കേരള മദ്യ നിരോധന സമതി സംസ്ഥാന തലത്തിൽ നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ധർണ്ണാ സമരത്തിൽ സംസ്ഥാന സെക്രട്ടറി മരങ്ങാലി സനൽ അദ്ധ്യക്ഷനായി.കേരള മദ്യ നിരോധന സമതി സംസ്ഥാന പ്രസിഡൻ്റ് കെ.പി ദുര്യോധനൻ മുഖ്യപ്രഭാഷണം നടത്തി. സമിതി സാംസ്കാരിക വിഭാഗം ചെയർമാൻ മരുതത്തൂർ സുകു, സംസ്ഥാന കോഡിനേറ്റർ അമരവിള ജയകുമാർ, ഡോ.മുരളീധരൻ, നെയ്യാറ്റിൻൻകര സത്യശീലൻ തുടങ്ങിയവർ സംസാരിച്ചു.