ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിലെ മറ്റെല്ലാ കോശങ്ങളിലേക്കും ടിഷ്യുകളിലേക്കും ഓക്സിജന്‍ കൊണ്ടുപോകുകയും അവയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിന്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീനാണ്. ഈ പ്രോട്ടീന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.
ഇരുമ്പ് , ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, ബി 12, കോപ്പര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുന്നത് നല്ലതാണ്. ഈ പോഷകങ്ങള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വളരെ സഹായിക്കുമെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ ചുവടെ,
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ചര്‍മ്മത്തിനും മുടിയ്ക്കും വളരെ ഉത്തമമാണ്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ പുനരുജ്ജീവനത്തിന് വളരെയധികം സഹായിക്കുന്നു.പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിന് ഇത് നല്ലതാണ്. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റ് സഹായിക്കുന്നുണ്ട്.
മത്തങ്ങയുടെ കുരു
അവശ്യ ധാതുക്കളായ ഫോസ്ഫറസ്, മഗ്നീഷ്യം, ചെമ്ബ് എന്നിവയുടെ മികച്ച ഉറവിടങ്ങളും മത്തങ്ങയുടെ കുരു. മാത്രമല്ല, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കളുടെ നല്ല ഉറവിടവുമാണ്. മത്തങ്ങയുടെ കുരുവില്‍ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്, കാരണം അവയില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത ക്ലോറോഫില്‍ ഉണ്ട്, അതിനാല്‍ ഇത് ശരീരത്തെ ശുദ്ധീകരിക്കുക കൂടെ ചെയ്യുന്നുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റ്
80 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റുകള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനു പുറമേ, ചോക്ലേറ്റുകളില്‍ ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഒരു ഇടത്തരം വലിപ്പമുള്ള ഡാര്‍ക്ക് ചോക്ലേറ്റ് ബാറില്‍ 6.9 ശതമാനം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍
പച്ചക്കറികളായ ചീര, ബ്രൊക്കോളി എന്നിവ ഇരുമ്പിന്റെ ഉറവിടമാണ്. ശരീരത്തില്‍ ചുവന്ന രക്താണുക്കളുണ്ടാക്കാന്‍ ആവശ്യമായ ബി-കോംപ്ലക്സ് വിറ്റാമിന്‍ ഫോളിക് ആസിഡ് ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പച്ചനിറത്തിലുള്ള ഇലക്കറികളില്‍ കലോറി കുറവാണ്, ശരീരഭാരം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കും, മാത്രമല്ല ഭക്ഷണത്തിലെ നാരുകളുടെ നല്ല ഉറവിടവുമാണ്, അതിനാല്‍ ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ധാന്യങ്ങള്‍
ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ധാന്യങ്ങള്‍ ഏറെ മികച്ചതാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൊണ്ട് വളരെ സമ്പന്നമാണ് ധാന്യങ്ങളും.