നേര്യമംഗലം: നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞു. തിരുവനന്തപുരത്തു നിന്ന് മൂന്നാറിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് നേര്യമംഗലം വില്ലന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായിട്ടുള്ളത്.
അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട് . 30 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും സാരമായ പരിക്കുകള്‍ പറ്റിയിട്ടില്ല. പരിക്കേറ്റവരെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പോലീസ് നടത്തി വരികയാണ് ഇപ്പോൾ,
നിയന്ത്രണംവിട്ട ബസിന്‍റെ ഒരു ടയര്‍ സമീപത്തെ ഓടയില്‍ കുടുങ്ങുകയും ബസ് പെട്ടന്ന് മറിയുകയുമായിരുന്നു. അപകടസമയത്ത് കൈ പുറത്തിട്ടതിനാല്‍ കണ്ടക്ടറുടെ കൈയ്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്.