കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ ഡൽഹി മലയാളികള്‍ക്ക് സ്വന്തമാക്കാന്‍ ഇന്ന് (മാർച്ച്‌ 5) വരെ സുവര്‍ണാവസരം

WEB DESK

ന്യൂഡല്‍ഹി അന്താരാഷ്ട്രപുസ്തകമേള ഇന്ന് സമാപിക്കും ഹാൾ : 2 സ്റ്റാൾ : 355-356  , ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമേള ആദ്യം. 20 ശതമാനം മുതല്‍ 60 വരെ വിലക്കിഴിവിൽ


ന്യൂഡൽഹി : നാഷണൽ ബുക്ക് ട്രസ്റ്റ് ആഭിമുഖ്യത്തില്‍ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ ഡൽഹി മലയാളികള്‍ക്ക് സ്വന്തമാക്കാന്‍ ഇന്ന് വരെ സുവര്‍ണാവസരം.

 ശാസ്ത്രം, എൻജിനീയറിങ്, ഭാഷ, സാഹിത്യം, കലകൾ, സാമൂഹികശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാശാസ്ത്രം, കൃഷി, കായികം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ആരോഗ്യശാസ്ത്രം, ജന്തുശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി, ഫോക് ലോര്‍, നാടകം, സംഗീതം, സിനിമ, ചിത്രകല, കേരള ചരിത്രം, ഇന്ത്യ ചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ടൂറിസം, മാനേജ്മെന്റ്, സഹകരണം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, ആധ്യാത്മികം, നിയമം, ജേണലിസം, ജീവചരിത്രം, സ്ത്രീപഠനം, ശബ്ദാവലികൾ, നിഘണ്ടുക്കൾ, പദകോശം, വിവര്‍ത്തനം തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾ ലഭ്യമാണ്. 1600 രൂപ വിലയുള്ള കേരള ഭാഷാ നിഘണ്ടു 1000 രൂപയ്ക്ക് ലഭിക്കുന്നതാണ്.

വിവര്‍ത്തനഗ്രന്ഥങ്ങളായ സാമുവല്‍ മെറ്റീറിന്റെ ഞാന്‍ കണ്ട കേരളം, എ.എല്‍. ബാഷാമിന്റെ ഇന്ത്യ എന്ന വിസ്മയം, റോബര്‍ട്ട്‌ കാനിഗലിന്റെ അനന്തം എന്തെന്നറിഞ്ഞ ആള്‍, ഇര്‍ഫാന്‍ഹബീബിന്റെ ഭാരതീയജനചരിത്രം (വാല്യം 1, 3, 6, 20), ഐസക് അസിമോവിന്റെ അലയുന്ന മനസ്സ്, പ്രൊഫ. അമര്‍ത്യസെന്നിന്റെ താര്‍ക്കികരായ ഇന്ത്യക്കാര്‍, എറിക് ഹോബ്സ്ബാമിന്റെ വിപ്ലവകാരികള്‍, താണുപദ്മനാഭന്‍, വസന്തി പദ്മനാഭന്‍ എന്നിവരുടെ ശാസ്ത്രത്തിന്റെ ഉദയം, ഡോ. റോബര്‍ട്ട് ഗാലോ രചിച്ച വൈറസ് വേട്ട, കെ. രവിരാമന്റെ ആഗോളമൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടംതൊഴിലാളികളും, സമിര്‍ അമീന്റെ യൂറോകേന്ദ്രിതവാദം, ആചാര്യമമ്മടഭട്ടന്റെ കാവ്യപ്രകാശത്തിന്റെ ആദ്യ മലയാളംപരിഭാഷ എന്നിവയും വേദശബ്ദരത്നാകരം, ഇംഗ്ലീഷ് മലയാളം നിഘണ്ടു, ഭൗതികശാസ്ത്രനിഘണ്ടു, ഇംഗ്ലീഷ്- മലയാളം ഉച്ചാരണ നിഘണ്ടു, മലയാളം- ഇംഗ്ലീഷ് ഔദ്യോഗികഭാഷാനിഘണ്ടു, മലയാള-സംസ്കൃത നിഘണ്ടു, മലയാള വ്യാകരണ നിഘണ്ടു, നമ്പൂതിരി ഭാഷാ നിഘണ്ടു, കണ്ണൂര്‍ ഭാഷാഭേദ നിഘണ്ടു എന്നീ നിഘണ്ടുക്കളും ഭാരതീയ ചിന്ത (കെ. ദാമോദരന്‍), മലയാള ഭാഷാ ചരിത്രം, കെ.എന്‍. പണിക്കരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജീവിതം ശാസ്ത്രം ദര്‍ശനം, തുടങ്ങി മുന്നൂറിലധികം ശീര്‍ഷകങ്ങള്‍ വിലക്കിഴിവില്‍ മേളയില്‍ ലഭിക്കും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1968ൽ സ്ഥാപിതമായതുമുതൽ ഇതുവരെ 5200 ലധികം വൈജ്ഞാനിക പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ യുജിസി അംഗീകരിച്ച ജേർണലായ വിജ്ഞാനകൈരളിയുടെ വരിക്കാരാവുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദിവസവും രാവിലെ 11 മുതൽ 8 മണി വരെയാണ് മേള. പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ 2ൽ, സ്റ്റാൾ നമ്പർ 355, 356 എന്നിവയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാള്‍ പ്രവർത്തിക്കുന്നത്. ആകർഷകമായ വിലക്കിഴിവും ലഭിക്കും. കുറഞ്ഞ വിലയിൽ മികച്ച വൈജ്ഞാനിക പുസ്തകങ്ങൾ ലഭിക്കുമെന്നത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതയായതിനാലും മലയാളികള്‍ക്കരികിലേക്ക് എത്തിയ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ വാങ്ങിയും പരിചയപ്പെട്ടും ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലയാളികളോട് ഡയറക്ടർ ഡോ. എം. സത്യന്‍ അഭ്യര്‍ഥിച്ചു. ഫോൺ : 9447956162, 90202 09919