ഈ രോഗങ്ങളുള്ളവർ കഴിയുന്നതും നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കുക
February 26, 2023
ഈ രോഗങ്ങളുള്ളവർ കഴിയുന്നതും നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കുക
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നെല്ലിക്ക കഴിക്കുന്നത് ഉത്തമമാണ്. ഔഷധ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഒന്നാണ് നെല്ലിക്ക.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്കയുടെ ഉപയോഗം മുടികൊഴിച്ചില്‍ തടയാനും കാഴ്ചശക്തി, ചര്‍മ്മം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിനും വളരെയധികം ഫലപ്രദമാണ്. എന്തിനേറെ നമ്മുടെ മുടിയിലെ നരയ്ക്ക് മരുന്നായും നെല്ലിക്ക ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഈ ആരോഗ്യ പ്രശ്നമുള്ളവര്‍ ഒരിക്കലും നെല്ലിക്ക കഴിക്കരുത് എന്നതാണ്. കാരണം ഇവര്‍ കഴിച്ചാല്‍ ഗുണത്തിന് പകരം ചിലപ്പോൾ ദോഷമായിരിക്കും ഫലം.
ചുമയും ജലദോഷവും ഉള്ളപ്പോള്‍ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കുക തന്നെ വേണം.
നെല്ലിക്ക ശരീരത്തിന് തണുപ്പ് നല്‍കും. അതുകൊണ്ടുതന്നെ ചുമ ജലദോഷം എന്നീ രോഗങ്ങളുള്ളവര്‍ ആ സമയത്ത് നെല്ലിക്ക കഴിക്കരുത്. ഈ സമയത്ത് നിങ്ങള്‍ നെല്ലിക്ക കഴിച്ചാല്‍ നിങ്ങളുടെ അസുഖം കൂടും. ഇതിന്റെ ഫലമായി ആശുപത്രി വാസവും ഉണ്ടായേക്കാവുന്നതാണ്.
രക്തസമ്മര്‍ദ്ദം കുറയുന്ന പ്രശ്നം അഭിമുഖീകരിക്കുന്നവര്‍ നെല്ലിക്ക ഉപയോഗിക്കരുതെന്നും പറയുന്നു.
എന്തെങ്കിലും അസുഖം കാരണം ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നവര്‍ നെല്ലിക്ക കഴിക്കുന്നത് തികച്ചും ഒഴിവാക്കണം. അതുപോലെ തന്നെ രക്ത സമ്മര്‍ദ്ദം കുറയുന്ന പ്രശ്നമുള്ളവരും നെല്ലിക്ക കഴിക്കരുത്. വൃക്ക രോഗികള്‍ക്കും നെല്ലിക്കയുടെ ഉപയോഗം ദോഷം ചെയ്യുന്നതാണ്.
വൃക്കരോഗമുള്ളവര്‍ ഒരിക്കലും നെല്ലിക്ക കഴിക്കരുത്. കാരണം നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതിനെ ഫില്‍ട്ടര്‍ ചെയ്യാന്‍ വൃക്കകള്‍ക്ക് ബുദ്ധിമുട്ടാകും. ഇതിലൂടെ വൃക്ക തകരാറിലാകാനും കാരണമായേക്കാവുന്നതാണ്.
ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പ് നെല്ലിക്ക കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തുക
ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കുക ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പ് നെല്ലിക്ക കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം ഇത്തരക്കാര്‍ നെല്ലിക്ക കഴിക്കുന്നത് അവരുടെ രക്തക്കുഴലുകള്‍ പൊട്ടുന്നതിന് കാരണമായേക്കാമെന്നും ഇതിലൂടെ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു.