അപകടത്തിൽപെട്ട ഇരുചക്രവാഹനം മോഷണം പോയതായി പരാതി
February 26, 2023
അപകടത്തിൽപെട്ട ഇരുചക്രവാഹനം മോഷണം പോയതായി പരാതി
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അപകടത്തിൽപെട്ട വാഹനം മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 20നു ആറ്റിങ്ങലിൽ ഡ്രീംസ് തീയറ്ററിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു.
തിരുവനന്തപുരം ഭാഗത്തേക്ക് പോങ്ങാനാട് സ്വദേശി വിഷ്ണു സഞ്ചരിച്ച ലക്ഷങ്ങൾ വിലവരുന്ന പുതിയ മോഡൽ ഡ്യൂക്ക് ബൈക്കും സ്ത്രീ യാത്രക്കാരി റോഡ് മുറിച്ചു കടന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിഷ്ണുവിനും സ്ത്രീയ്ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടന്ന ഉടനെ ഹൈവേ പോലീസ് സ്ഥലത്തെത്തി ബൈക്കിന്റെ താക്കോൽ വാങ്ങിക്കൊണ്ടു പോയെന്നും അടുത്ത ദിവസം വാഹനം മോഷണം പോയതായാണ് അറിയുന്നതെന്നുമാണ് വിഷ്ണുവിന്റെ സഹോദരൻ പറയുന്നത്. അപകടം സംഭവിച്ച സ്ഥലത്തും മറ്റും അന്വേഷിച്ചെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. സമീപത്തെ സിസിടിവിയിൽ അപകടം നടക്കുന്നതും പോലീസ് എത്തുന്നതുമൊക്കെ കാണാവുന്നതാണ് . എന്നാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഒരുപക്ഷെ മോഷ്ടാവിനെ കണ്ടെത്താൻ കഴിയുമെന്നാണ് വിഷ്ണുവിന്റെ സഹോദരൻ പറയുന്നത്.വാഹനം കണ്ടെത്താൻ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ്.