കുളത്തുമ്മൽ എൽ.പി.എസിന് പുതിയ സ്കൂൾ ബസ്

News Desk




കാട്ടാക്കട: കുളത്തുമ്മൽ എൽ.പി.എസിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുകയനുവദിച്ച് വാങ്ങിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ്ഓഫ് ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എസ്.കെ.സനൽകുമാർ സ്വാഗതമാശംസിച്ചു. ജനപ്രതിനിധികളായ ലാസർ ജോസഫ്, എസ്.വിജയകുമാർ, സതീന്ദ്രൻ,  അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ആർ.സി.അനിൽകുമാർ നന്ദി പറഞ്ഞു. 

കുരുന്നുകളുടെ പാട്ടിനും നൃത്തത്തിനും താളം പിടിച്ച് വിദ്യാർത്ഥികൾക്കൊപ്പം പുത്തൻ സ്കൂൾ ബസ്സിൽ എം.എൽ.എയും ഉദ്ഘാടനയാത്ര ചെയ്തത് കുട്ടികൾക്ക് ആവേശമായി. യാത്രയിൽ കുട്ടികളുമായി സംവദിച്ച എം.എൽ.എ കാർബൺ ന്യൂട്രൽ കാട്ടാക്കടയ്ക്കായി ട്രീ ചലഞ്ചിനും ആഹ്വാനം ചെയ്തു. 

12.5 ലക്ഷം രൂപ വിനിയോഗിച്ച് 18 സീറ്റുകളുള്ള ബസാണ് വാങ്ങിയിട്ടുള്ളത്. പുതിയ ബസ് കൂടി ലഭിച്ചത് വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തുന്നതിന് കൂടുതൽ സൗകര്യമാകുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.

Tags