എല്‍ടിടിഇ യില്‍ കര്‍ശന നിയമം നടപ്പാക്കിയ പ്രഭാകരന്‍ , പ്രണയം പാടില്ല , മദ്യപാനം ഒഴിവാക്കണം : നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ മരണവും,
February 16, 2023
എല്‍ടിടിഇ യില്‍ കര്‍ശന നിയമം നടപ്പാക്കിയ പ്രഭാകരന്‍ , പ്രണയം പാടില്ല , മദ്യപാനം ഒഴിവാക്കണം : നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ മരണവും,
കൊളംബോ : മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ശ്രീലങ്കയിലെ നിരവധി പ്രമുഖ നേതാക്കളുടെയും കൊലപാതകത്തിന് ഉത്തരവാദിയായ ശ്രീലങ്കന്‍ തമിഴ് ഭീകരന്‍ വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ .
പ്രഭാകരൻ സ്ഥാപിച്ച 'എല്‍ടിടിഇ' (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) എന്ന സംഘടനയെ ഐക്യരാഷ്‌ട്രസഭയും ഭീകരസംഘടനയായി കണക്കാക്കുന്നു. എല്‍ടിടിഇ നടത്തിയ ആഭ്യന്തരയുദ്ധത്തില്‍ 1500 ഇന്ത്യന്‍ സൈനികരുള്‍പ്പെടെ 1 ലക്ഷം പേരാണ് മരിച്ചത് .
2009-ല്‍ എല്‍.ടി.ടി.ഇ തലവന്‍ പ്രഭാകരന്റെ മരണത്തോടെ , ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധവും കൊലപാതക പരമ്പര അവസാനിക്കുകയും എല്‍.ടി.ടി.ഇ ചരിത്രമായി മാറുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നുമാണ് തമിഴ്നാട് നേതാവ് നെടുമാരന്‍ അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ശ്രീലങ്കയിലെ ഏറ്റവും വലിയ തീവ്രവാദിയായി മാറിയ ഒരു സാധാരണ ഗുമസ്തന്റെ മകന്‍, പ്രഭാകരന്റെ സംഘടനയും കര്‍ശനമായ അച്ചടക്കത്തിന് പേരുകേട്ടതാണ്എൽ ടി ടി ഈ. ഈ സംഘടനയിലേക്ക് 50,000-ലധികം ഗറില്ല പോരാളികളെ റിക്രൂട്ട് ചെയ്തു. അവരുടെ സൈന്യത്തിലും സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയിരുന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ ഈ സൈനികര്‍ക്ക് രണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി, ഒന്ന് മദ്യപാനത്തിനും മറ്റൊന്ന് ലൈംഗികതയ്‌ക്കും. ഈ രണ്ട് വിലക്കുകളും ആരെങ്കിലും ലംഘിച്ചാല്‍ പ്രഭാകരന്‍ അവനെ വധിക്കുമായിരുന്നു. ഒരിക്കല്‍ രണ്ട് അംഗരക്ഷകര്‍ പരസ്പരം പ്രണയത്തിലായപ്പോള്‍ പ്രഭാകരന്‍ രണ്ടുപേരെയും കൊല്ലുകയാണ് ഉണ്ടായത്.
പ്രഭാകരന്‍ പുറത്ത് കടുംപിടുത്തക്കാരനാകാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍ അങ്ങനെയായിരുന്നില്ല . തന്റെ യോദ്ധാക്കള്‍ക്ക് ബ്രഹ്മചര്യം ഒരു നിയമമാക്കിയ പ്രഭാകരന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ആ പെണ്‍കുട്ടിയുടെ ധൈര്യത്തില്‍ ആകൃഷ്ടനായാണ് പ്രഭാകരന്‍ തന്റെ നിയമങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചത്.
പിന്നീട് ഭാര്യയും പ്രഭാകരന്റെ സഹപ്രവര്‍ത്തകയായി, സഹായിക്കാന്‍ തുടങ്ങി. അങ്ങനെയുള്ള ഒരാളെയാണ് ജീവിതപങ്കാളിയായി പ്രഭാകരന്‍ ആഗ്രഹിച്ചിരുന്നതും . തന്റെ രണ്ട് മക്കളെയും പ്രഭാകരന്‍ ഏറെ സ്നേഹിച്ചിരുന്നു . എപ്പോഴും 'മഹാഭാരതം' വായിക്കുമായിരുന്ന പ്രഭാകരന്‍ ഒരു മതവിശ്വാസികൂടിയായിരുന്നു. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ഒരു തമിഴ് സിനിമ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. പ്രഭാകരന്‍ അതുകൂടാതെ തമിഴ് ചരിത്ര പുസ്തകങ്ങള്‍ വായിക്കാനും ഇഷ്ടമായിരുന്നു. നല്ല ഭക്ഷണത്തോട് എന്നും പ്രഭാകരന് ഇഷ്ടമായിരുന്നു. എന്നാല്‍ പലപ്പോഴും ഇഷ്ടമുള്ള ഭക്ഷണം കിട്ടാതെ വന്നപ്പോള്‍, ചോക്ലേറ്റില്‍ പുഴുങ്ങിയ ഞണ്ടുകളാണ് പ്രഭാകരന്‍ കഴിച്ചത്.
2009-ല്‍ പ്രഭാകരനെ വധിച്ചതായി ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. ഇതോടൊപ്പം അദ്ദേഹത്തിന്റെ രണ്ട് മക്കളും ഭാര്യയും മരിച്ചതായും സ്ഥിരീകരിച്ചു. പ്രഭാകരന്റെ ഫോട്ടോയും പുറത്തുവന്നു, അതിനുശേഷം ലോകം മുഴുവന്‍ പ്രഭാകരന്‍ മരിച്ചുവെന്ന് അനുമാനിച്ചു. ഇപ്പോഴിതാ തമിഴ് നേതാവിന്റെ ഏറ്റവും പുതിയ അവകാശവാദത്തിന് ശേഷം ശ്രീലങ്കന്‍ സൈന്യത്തിന്റെ സിദ്ധാന്തത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നുണ്ട്.