ഗ്രന്ഥശാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

WEB DESK

  കാട്ടാക്കട : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയിൽ കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി.ശ്രീധരൻ അദ്ധ്യക്ഷനായി.

താലൂക്ക് കൗൺസിൽ ജോ.സെക്രട്ടറി ഇ.പി.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സമിതി കൺവീനർ എ.ജെ. അലക്സ് റോയ്, ടി. യോഹന്നാൻ, ഷാജി മോൻപന്നി യോട് , എസ്. അനിക്കുട്ടൻ, എസ്.നാരായണൻ കുട്ടി, എസ്.ബിന്ദു കുമാരി , ഷൈലജ ദാസ്, ഒ ഉഷ. ഡി.കെ.രാകേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കൽ തുടങ്ങിയവ നടന്നു.

Tags