കുടുംബശ്രീ എ.ഡി.എസ് സംഗമം സംഘടിപ്പിച്ചു

News Desk

പൂവച്ചൽ : പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡ് കുടുംബശ്രീ എ.ഡി.എസ് സംഗമം പൂവച്ചൽ  യുപിഎസിൽ നടന്നു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി സനൽകുമാർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മുതിർന്ന അംഗം കുഞ്ഞു കൃഷ്ണ പിള്ളയെ ആദരിച്ചു.  

വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി അദ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, എ ഡി എസ് പ്രസിഡന്റ് സജിത,  എ ഡി എസ് സെക്രട്ടറി വിജയകുമാരി, സിഡിഎസ് ചെർപേഴ്‌സൺ സന്ധ്യ, വാർഡ് അംഗങ്ങളായ തസ്‌ലീം, യൂബി അജിലേഷ്, അഡ്വ.രാഘവലാൽ, ബിന്ദു, അജിത, രശ്മി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തെ തുടർന്ന് കുടുംബശ്രീയുടെ വിവിധ കലാപരിപാടികളും നടന്നു.
Tags