കള്ളിമൂട് റബ്ബർ ഉത്പാദകസംഘം 2021- 22ലെ വാർഷിക പൊതുയോഗവും റബ്ബർ ബോർഡിന്റെ തീവ്ര പ്രചാരണ പരിപാടി 2022-23,അനുബന്ധിച്ചുള്ള കർഷക സെമിനാറും

News Desk
കള്ളിമൂട് റബ്ബർ ഉത്പാദകസംഘം 2021- 22ലെ വാർഷിക പൊതുയോഗവും റബ്ബർ ബോർഡിന്റെ തീവ്ര പ്രചാരണ പരിപാടി 2022-23,അനുബന്ധിച്ചുള്ള കർഷക സെമിനാറും കള്ളിമൂട് റബ്ബർ ഉത്പാദക സംഘത്തിന്റെ 2021 - 22ലെ വാർഷിക പൊതുയോഗവും അതിനോടനുബന്ധിച്ച് നടത്തുന്ന കർഷക സെമിനാറും18-1-2023 ബുധനാഴ്ച 3.00 pm ന് കാസാറോഡ് ക്രൈസ്റ്റ് ദ കിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ഉദ്ഘാടനവും വിഷയ അവതരണവും ശ്രീകുമാർ (DO, റബ്ബർ ബോർഡ് റീജണൽ ഓഫീസ് TVM)നിർവഹിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി യോഗ നടപടികൾ ആരംഭിച്ചു. സ്വാഗതം എസ് ജയിൻ ഗില്‍ബര്‍ട്ട് ( വൈസ് പ്രസിഡന്റ് കളിമൂട്RPS) പറഞ്ഞു.തുടർന്ന് നടന്ന വാർഷിക പൊതുയോഗ നടപടികളിൽ വാർഷിക റിപ്പോർട്ട് അവതരണം വരവ് ചെലവ് കണക്കുകളുടെ അവതരണം ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നടന്നു. അധ്യക്ഷ ജയകുമാരി ( പ്രസിഡന്റ് ആർപിഎസ് കള്ളിമൂട്), ചർച്ച നയിച്ചത് ശ്രീകുമാർ (DO റബ്ബർ ബോർഡ് റീജണൽ ഓഫീസ് TVM), ബിന്ദു പി (ADO റബ്ബർ ബോർഡ് റീജിയണൽ ഓഫീസ് TVM) ആശംസകൾ സിസ്റ്റർ റോസ( ആർ പി എസ് കമ്മറ്റി അംഗം ) കൃതജ്ഞത കുമാരൻ നായർ (ഹാപ്പി ഗ്രൂപ്പ് സെക്രട്ടറി ആർപിഎസ് കള്ളിമൂട്) തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി. ഹാപ്പി ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ 1, മാർക്കിംഗ് 2, ശാസ്ത്രീയമായ ടാപ്പിംഗ് 3, റെയിൻ ഗാർഡിങ് 4, റബ്ബറിനുള്ള രോഗപ്രതിരോധ നടപടികൾ സ്വീകരിക്കൽ 5, റബ്ബർ നടീലും പരിപാലനവും 6, ശാസ്ത്രീയമായ നിലമരുക്കൽ 7,റബ്ബർ കർഷകർക്ക് ആവശ്യമായ രാസവളങ്ങളും ജൈവവളങ്ങളും എത്തിച്ചുകൊടുക്കൽ തുടങ്ങിയവയാണ്. അന്വേഷണങ്ങൾക്ക്: എസ് ജയിൻഗിൽബർട്ട് പ്രസിഡന്റ് ഹാപ്പി ടാപ്പേഴ്സ് mob no:9388353624, കെ കുമാരൻ നായർ സെക്രട്ടറി ഹാപ്പി ടാപ്പേഴ്‌സ് mob no:9400182204.
Tags