കുഴിത്തുറയിൽ മലയാളോത്സവം
January 21, 2023
കുഴിത്തുറയിൽ മലയാളോത്സവം
കുഴിത്തുറ: കന്യാകുമാരി ജില്ലാ മലയാള സമാജം കുഴിത്തറ മലയാള ഭവനിൽ മലയാളോത്സവം സംഘടിപ്പിച്ചു. ആദ്യദിനത്തിൽ വിദ്യാർത്ഥികൾക്കായി കാവ്യഗാന മാധുരിയും ചിത്രരചനാ മത്സരവും നടന്നു. രണ്ടാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് കെ ടി സുധീറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ചിത്രകാരൻ രാജശേഖരൻ, കന്യാകുമാരി ജില്ലാ പ്ലാനിങ് ബോർഡ് അംഗം വിനോദ് കുമാർ,എഴുത്തച്ഛൻ രാമായണം തമിഴിൽ വിവർത്തനം ചെയ്ത ശകുന്തള ബായി, മലയാള സേവനത്തിനായി പ്രഥമ അധ്യാപിക എസ് എസ് ബിന്ദു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് മുരുകൻ കൃഷ്ണപുരത്തിന്റെ " നട മണികൾ" കവിതാ സമാഹാരം പ്രകാശനം ചെയ്തു.
സമാജം സെക്രട്ടറി കാർത്തികേയൻ നായർ, വൈസ് പ്രസിഡന്റ് കരിക്കകം ശ്രീകുമാർ, ഗോപകുമാർ, അഡ്വക്കേറ്റ് രാമചന്ദ്രൻ നായർ, കുഴിത്തറ നഗരസഭാംഗം വിജയലക്ഷ്മി ഉൾപ്പെടെയുള്ളവർ സംസാരിക്കുകയുണ്ടായി.