Type Here to Get Search Results !

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ പട്ടയമേള സംഘടിപ്പിച്ചു

News Desk 0
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ പട്ടയമേള സംഘടിപ്പിച്ചു, നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയമേള സെപ്റ്റംബർ 23ന് രാവിലെ11 മണിയ്ക്ക് നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അങ്കണത്തിലാണ് പട്ടയമേള സംഘടിപ്പിച്ചത് എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ - എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്കിലെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പട്ടയ വിതരണമാണ് നടന്നത് . കെ ആൻസലൻ എം എൽ എ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, , സബ് കളക്ടർ എം എസ് മാധവിക്കുട്ടി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് കെ ബെൻ ഡാർവിൻ, സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിത കുമാരി, സി പി ഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അവനീന്ദ്രകുമാർ, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർ രാജേഷ്, എ കെ പുരുഷോത്തമൻ, എം എ കബീർ, നെല്ലിമൂട് പ്രഭാകരൻ, ഡി രതികു മാർ, അരുമാനൂർ ശശി, തുളസി, നെയ്യാറ്റിൻകര തഹസിൽദാർ ജെ എൽ അരുൺ തുടങ്ങിയവർ പങ്കെടുത്തു .നെയ്യാറ്റിൻകരയിൽ പവിത്രാനന്തപുരം കോളനി ,അതിയന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർക്കാണ് പട്ടയം ലഭിച്ചത് .
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable