Type Here to Get Search Results !

സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സെമിനാർ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

News Desk 0
സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സെമിനാർ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു, നെയ്യാറ്റിൻകര: മതത്തിൻ്റെയും ജാതിയുടെയും വിശ്വാസത്തിൻ്റെയും പേരിൽ ആളുകളെ പൊതു സമൂഹത്തിൽ നിന്നും അകറ്റി നിറുത്തിയിരുന്ന ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നു. അതിൽ നിന്നും മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ് എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് " നവോത്ഥാന കേരളം പിന്നിട്ട നാൾവഴികൾ " എന്ന വിഷയത്തിൽ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു. നവോത്ഥാന പ്രസ്ഥാനമാണ് കേരളത്തിൻ്റെ മണ്ണ് ഉഴുത് മറിച്ചത്. നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളുടെയും നേട്ടങ്ങളുടെയും നേർ അവകാശികൾ കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
സെമിനാറിൽ യുവകലാ സാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവംഗം സി ദിവാകരൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിലംഗങ്ങളായ വി പി ഉണ്ണികൃഷ്ണൻ, അരുൺ കെ എസ്, വി ശശി എം എൽ എ, ഡെപ്യൂട്ടി മേയർ പി കെ രാജു, കെ എസ് മധുസൂദനൻ നായർ, വെങ്ങാനൂർ ബ്രൈറ്റ്, ജയചന്ദ്രൻ കല്ലിംഗൽ, ആർ എസ് ജയൻ, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ആൻ്റസ്, ശരൺ, ജി എൻ ശ്രീകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable