സ്വാതന്ത്ര്യ ദിനത്തിൽ സ്നേഹവിരുന്നും ആയുർവേദ ക്യാമ്പും

News Desk
സ്വാതന്ത്ര്യ ദിനത്തിൽ സ്നേഹവിരുന്നും ആയുർവേദ ക്യാമ്പും, നെയ്യാറ്റിൻകര: ജവഹർ ബാൽ മഞ്ച് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമരവിള കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും സ്നേഹ വിരുന്നും സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ജവഹർ ബാല മഞ്ച് ബ്ലോക്ക് ചീഫ് കോർഡിനേറ്റർ തുഷാരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ പ്രതിപക്ഷ നേതാവ് ജെ.ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ അവനീന്ദ്രകുമാർ, ജവഹർ ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ അഡ്വ.എസ് പ്രമോദ്,മഹേഷ്‌ കുമാർ,ആറയൂർ അമൽ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ശരത് എസ്.കെ,അജയൻ, കെ.രതീഷ് കുമാർ,ആയുർവേദ നേത്രരോഗ വിദഗ്ധ ഡോ.അനുശ്രീ, കാരുണ്യ സ്പെഷ്യൽ സ്കൂൾ മാനേജർ ജിജിൻ എന്നിവർ പങ്കെടുത്തു.
Tags