കിണർ വൃത്തിയാക്കുന്നതിനിടയിൽ സ്വർണ്ണം സൂക്ഷിക്കുന്ന സേഫ് ലോക്കർ കണ്ടെത്തി

News Desk
കിണറ്റിനുള്ളിൽ സ്വർണ്ണം സൂക്ഷിക്കുന്ന സേഫ് ലോക്കർ കണ്ടെത്തി, സ്വർണ്ണം കിണറ്റിൽ ഉണ്ടോ എന്ന് സംശയം ; കിണറിനു പോലീസ് കാവൽ: കിണർ ശു ചിയാക്കാൻ എത്തിയവർ നിരീക്ഷണത്തിൽ, തിരുവനന്തപുരം ; നെയ്യാറ്റിൻകര ആറാലും ന്മൂട് കാളച്ചന്തയ്ക്ക് സമീപം ഇന്നു രാവിലെ പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടയിൽ ആണ് സ്വർണ്ണം സൂക്ഷിക്കുന്ന സേഫ് ലോക്കർ കണ്ടെത്തിയത്. ഒന്നര അടി രണ്ടടിയോളം വലിപ്പമുള്ള സേഫ് ലോക്കർ ആണ് കണ്ടെത്തിയത് ഇതിനു 60 കിലോയോളം ഭാരം വരും.നെയ്യാർ മേളയോട് അനുബന്ധിച്ചു കിണർ ശുചിയാക്കുന്നതിനിടയിലാണ് ക്കുന്നതിനിടയാണ് ചെളിയിൽ പുതഞ്ഞു കിടന്ന ലോക്കർ കണ്ടെത്തിയത് .ഉച്ചക്കട സ്വദേശിയായ പാൽ മണിയും ആറുപേരടങ്ങുന്ന സംഘം കിണർ മൂന്ന് ദിവസമായി തുടരുന്ന വൃത്തിയാക്കലി നിടയിലാണ് ഇത് പുറത്തെടുത്തത് .
സേഫ് തുറന്ന നിലയിലാണ് കണ്ടെത്തിയത് .നെയ്യാറ്റിൻകര പോലീസിന് അറിയിച്ചതിനെ തുടർന്ന് സേഫ് പോലീസ് എത്തി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.
മുൻപേതെങ്കിലും സ്വർണ്ണ കടകളിലെ സേഫ് ലോക്കർ ആയിരിക്കാം എന്ന് നാട്ടുകാർ പറയുന്നു . സ്വർണ്ണ കവർച്ചക്ക് ശേഷം മോഷ്ടാക്കൾ കൊണ്ടിട്ടതാവാം എന്നും സംശയിക്കുന്നു . തുരുമ്പെടുത്ത ലോക്കറിനു വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കാണുമ്പോൾ മനസ്സിലാകുന്നത്. കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ ഒരു പാമ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വാവ സുരേഷ് എത്തി പാമ്പിനെയും പുറത്തെടുത്തു .