അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് പഴയ ടോൾ ഗേറ്റിനു സമീപത്തേക്ക് മാറ്റി
August 13, 2022
അമരവിള എക്സൈസ് ചെക്ക്പോസ്റ്ററ്റ് ഇനി പഴയ ടോൾഗേറ്റിനു സമീപം പ്രവർത്തിക്കും,
നെയ്യാറ്റിൻകര :വർഷങ്ങളായി നെയ്യാറ്റിൻകര അമരവിളയിൽ പ്രവർത്തിച്ചുവന്ന എക്സൈസ് ചെക്ക് പോസ്റ്റ് പഴയ
ടേൾ ഗേറ്റ് നു സമീപം മാറ്റിയിരിക്കുകയാണ്.
.വാഹനങ്ങൾ പരിശോധിക്കാൻ കൂടുതൽ സൗകര്യം ഉള്ള സ്ഥലമായതുകൊണ്ടാണ് വോട്ട് കമ്പനിക്ക് സമീപമുള്ള ടോൾ ഗേറ്റിനു സമീപം പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. ഇനിമുതൽ മേഴിമൺ തോട്ടം ചെക്പോസ്റ്റും ,ടൈൽ ഫാക്ടറി ചെക് പോസ്റ്റും ഉണ്ടാവില്ല . അമരവിള
പാലം കടന്നുവരുമ്പോൾ വീതികൂടിയ റോഡ് പരിശോധനക്ക് ഇത് ഏറെ പ്ര യോജനപ്പെടും .
ഇന്നലെ വൈകിട്ട് എം എൽ എ .കെ . ആൻസലൻ പുതിയ ഇടം ഉത്ഘാടനം ചെയ്തു. ഇപ്പോഴത്തെ ചെ ക്ക് പോസ്റ്റിൽ വാഹന പരിശോധന ഉദ്യോഗസ്ഥർക്ക് കഠിനമാകും .കളി യിക്കവിള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അമരവിള പാലം കടന്ന് അമിത വേഗതയിലാണ് എത്തുന്നത് .ഇവ തടഞ്ഞുനിർത്തി പരിശോധിക്കുക എക്സൈസ് ഉദ്യോഗസ്ഥർക്ക് പണി കൂടും.
മാറി വന്ന ചെക്ക് പോസ്റ്റിൽ എക്സൈസ് സി.ഐ. എസ്‌കെ .സന്തോഷ് കുമാർ, എക്സൈസ്ഇൻസ്‌പെക്മഹേഷ് , എക്സൈസ് എ.ഇ.ഐ.രതീഷ് കുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധനക്ക് ചുക്കാൻ പിടിക്കുക.