നെയ്യാറ്റിൻകര പ്രസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
August 15, 2022
നെയ്യാറ്റിൻകര പ്രസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു,
നെയ്യാറ്റിൻകര: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാമത് വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നെയ്യാറ്റിൻകര പ്രസ് ക്ലബ് അങ്കണത്തിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് വി എസ് സജീവ് കുമാർ ത്രിവർണ്ണ പതാക ഉയർത്തി.
മതേതരത്വത്തിൽ അധിഷ്ഠിതമായതും തുല്യനീതി വാഗ്ദാനം ചെയ്യുന്നതുമായ ലോകോത്തര ഭരണഘടനയുടെ കരുത്തിലാണ് ഇന്ത്യയുടെ പ്രയാണം. സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്ന തരത്തിൽ ഫെഡറൽ തത്ത്വങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.ഇത്തരം വിഷയങ്ങളിൽ ചർച്ചയിലൂടെയുള്ള യോജിപ്പിൻ്റെ വഴിയാണ് തേടേണ്ടതെന്ന് പ്രസിഡൻ്റ് പറഞ്ഞു.
പ്രസ് ക്ലബ് സെക്രട്ടറി ഡി രതി കുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ മാധ്യമ പ്രവർത്തകരായ എസ് ജെ പ്രബിൻ, ആർ വി വിജിൻ, അനിൽ സാഗര, കെ അജയൻ, എൽ എസ് കൃഷ്ണകുമാർ, മലയിൽ ഷാജി, എസ് സജു, അനിൽ നെടിയാംകോട് , സാജൻ ബി ബി, മാമ്പഴക്കര സോമൻ , വെള്ളറട
മോഹൻദാസ് ,കുന്നത്തുകാൽ മണി കണ്ഠൻ, രാകേഷ് എസ് പി, തുടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര പ്രസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.