Type Here to Get Search Results !

കൊച്ചി നഗരത്തില്‍ ഓവര്‍ടേക്കും ഹോണ്‍ മുഴക്കുന്നതിനും കര്‍ശന നിയന്ത്രണം

News Desk 0
കൊച്ചി നഗരത്തില്‍ ഓവര്‍ടേക്കും ഹോണ്‍ മുഴക്കുന്നതിനും കര്‍ശന നിയന്ത്രണം കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊച്ചി നഗരപരിധിയില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്ക്‌ ചെയ്യുന്നതും ഹോണ്‍ മുഴക്കി ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധനമേര്‍പ്പെടുത്തി പോലീസ്‌ ഉത്തരവിറങ്ങി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ സി.എച്ച്‌. നാഗരാജു അറിയിച്ചിട്ടുണ്ട്. നഗരപരിധിയിലെ പ്രധാന റോഡുകളുടെ സമീപത്തെ കോടതികള്‍, സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ ഹോണ്‍ മുഴക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങള്‍ സൈലന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌.കോടതികള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‌ 100 മീറ്റര്‍ പരിധിയിലുള്ള നിരത്തുകളില്‍ സ്റ്റേജ്‌ കാരിയറുകള്‍, ഓട്ടോറിക്ഷകള്‍, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റിതര വാഹനങ്ങള്‍ എന്നിവ അപകടം തടയാനല്ലാതെ ഹോണ്‍ മുഴക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട് .
സ്വകാര്യബസുകളും ഓട്ടോറിക്ഷകളും നിരത്തുകളില്‍ ഇടതുവശം ചേര്‍ന്ന്‌ മാത്രം സഞ്ചരിക്കണം. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ഓവര്‍ടേക്ക്‌ ചെയ്യാന്‍ പാടില്ല. നിര്‍ദിഷ്ട വേഗത്തില്‍ കൂടുതല്‍ ഈ വാഹനങ്ങള്‍ ഓടിക്കരുതെന്നും കമ്മീഷണര്‍ ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable