കാർഗിൽദിനാഘോഷം സംഘടിപ്പിച്ചു,
July 26, 2022
കാർഗിൽദിനാഘോഷം സംഘടിപ്പിച്ചു,
നെയ്യാറ്റിൻകര : 1999 ലെ കാർഗിൽ യുദ്ധവിജയത്തിന്റെ 23-ാം വാർഷികം ഇൻഡ്യ ഒട്ടാകെ ആഘോഷിക്കപെടുമ്പോൾ കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് നെയ്യാറ്റിൻകര താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിക്കപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ. രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ താലൂക്കാഫീസിനു മുന്നിലുള്ള യുദ്ധസ്മാരകത്തിൽ റീത്ത് സമർപ്പിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ. ശിവപ്രസാദ്. പി. എസ് സത്യവാചകം ചൊല്ലിക്കൊടുക്കുകയുണ്ടായി. താലൂക്ക് ട്രഷറർ കെ. എസ്സ്. തമ്പി, ഓർഗ്. സെക്രട്ടറി ജോർജ്ജ്. ഇ, മഹിളാവിംഗ് ജില്ലാ സെക്രട്ടറി ഹേമലതാ ദേവി, താലൂക്ക് പ്രസിഡന്റ് മഹാലക്ഷ്മി. എസ്, അനിതകുമാരി, മല്ലികാ ദേവി, ബിന്ദു. എസ്. എൽ എന്നിവർ നേതൃത്വം നൽകി. വിവധ യൂണിറ്റുകളിൽ നിന്നും എത്തിച്ചേർന്ന 60 ഓളം വിമുക്തഭടന്മാരും വിർനാരികളും യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. മരണമടഞ്ഞ സൈനീകരെയും അംഗഭംഗം വന്ന സൈനീകരെയും ഈ സമയം സ്മരിക്കുകയുണ്ടായി . ശ്രീ ഭുവനേന്ദ്രൻ നായർ മിഠായി വിതരണം നടത്തുകയും ചെയ്തു.