വിവിധ പദ്ധതികളുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടന്നു
July 26, 2022
വിവിധ പദ്ധതികളുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടന്നു
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. വൈകുന്നേരം അഞ്ചിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹി ച്ചു.
ഓക്സിജന്‍ പ്ലാന്‍റ്, കുട്ടികളുടെ ഐസിയു യൂണിറ്റ്, ദന്തല്‍ എക്സ്റേ യൂണിറ്റ്, ദന്തല്‍ എക്സ്റേ മന്ദിരം എന്നിവയുടെ ഉദ്ഘാടനം നടന്നു. അതോടൊപ്പം മാവിളക്കടവ്, പഴയകട എന്നിവിടങ്ങളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍ററുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. 180 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്കായിട്ടാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ജനറല്‍ ആശുപത്രിയില്‍ ചേർന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍, വി.ആര്‍ സലൂജ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗം, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. സുനിത, വി.ആര്‍ സലൂജ, എം. ജലീല്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് ബിനു, സൂര്യ എസ് പ്രേം, അഡ്വ. കോട്ടുകാല്‍ വിനോദ്, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്‍, കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, ആര്‍. അജിത, ഡിഎച്ച്എസ് ഡോ. പ്രീത, ഡിഎംഒ ഡോ. ജോസ് ഡിക്രൂസ്, ഡിപിഎ ഡോ. ആശാ വിജയന്‍, വിവിധ രാഷ്ട്രീയ കക്ഷി നതാക്കളായ റ്റി. ശ്രീകുമാര്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ആനന്ദകുമാര്‍, കൂട്ടപ്പന മഹേഷ്, കൊടങ്ങാവിള വിജയകുമാര്‍, ആറാലുംമൂട് മുരളീധരന്‍, തൊഴുക്കല്‍ സുരേഷ്, തുളസീധരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. വത്സല എന്നിവര്‍ പങ്കെടുത്തു പ്രസംഗിക്കുകയുണ്ടായി