ആദ്യമായി ഗ്രാമവണ്ടി ഓടിത്തുടങ്ങി

News Desk
ഗ്രാമവണ്ടികളിൽ ആദ്യത്തേത് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി പുതിയതായി ആരംഭിക്കുന്ന ഗ്രാമവണ്ടികളിൽ ആദ്യത്തേത് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ ബഹു. ഗതാഗതാ വകുപ്പ് മന്ത്രി. ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ധനുവച്ചപുരം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പാറശാല എം എൽ എ സി.കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഐഎഎസ്, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എസ്. നവനീത് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ തെക്കേ അറ്റത്തെ പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ ഈ പുതിയ പദ്ധതിക്ക് ആരംഭം കുറിച്ചിരിക്കുകയാണ്.
Tags