Type Here to Get Search Results !

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്ന കൊടിമര പ്രയാണ ജാഥ

News Desk 0
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്ന കൊടിമര പ്രയാണ ജാഥ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്ന കൊടിമര പ്രയാണ ജാഥ യൂണിയൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ പദ്മകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥ ക്യാപ്റ്റൻ എസ് എം സുരേഷ് കുമാറിന് പതാക കൈമാറി കൊണ്ട് ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് ആക്കിയതോടുകൂടി ഗ്രാമീണ മേഖലയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകർച്ചയുടെ വക്കിൽ എൽ ഡി എഫ് സർക്കാർ എത്തിച്ച സാഹചര്യത്തിൽ നടക്കുന്ന ഈ സംസ്ഥാന സമ്മേളത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
എംപ്ലോയീസ് കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് കരുംകുളംരാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം സി സെൽവരാജ്, നഗരസഭ കൗൺസിലർ അഡ്വ. എൽ എസ് ഷീല,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ പുന്നക്കാട് സജു, അമരവിള സുദേവൻ,ഗോപാലകൃഷ്ണൻ, പത്താംകല്ല് സുഭാഷ്, അനിൽ പള്ളിവിളാകം യൂണിയൻ അംഗങ്ങളായ കെ എസ് ശ്യാംകുമാർ,സജികുമാർ, സനൽകുമാർ, സാജു എന്നിവർ യോഗത്തിൽ സംസാരിച്ചു.ഈ മാസം പത്തൊൻപത്, ഇരുപത് തിയതികളിൽ തിരുവനന്തപുരം മൗണ്ട് കാർമൽ കൺവെൻഷൻ സെന്റർ(എസ് വരദരാജൻ നായർ നഗർ)ആണ് സമ്മേളന വേദി .
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable