ജവാന്‍' : ത്രില്ലടിപ്പിക്കാന്‍ ഷാരുഖ് ഖാനും അറ്റ്‌ലീയും, ടീസര്‍ റിലീസായി

News Desk
ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ഷാരുഖ് ഖാനും അറ്റ്‌ലീയും, 'ജവാന്‍' ടീസര്‍ റിലീസായി, സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തതിരുക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ജവാന്‍ നിര്‍മ്മിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത് . നയന്‍താരയും ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തില്‍ വേഷമിടുന്നത്.
ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രമാണ് ഷാരൂഖിന്റെതായി പുറത്തിറങ്ങാനുള്ളത് . ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.