ബസ്സുകൾ തമ്മിൽ കൂട്ടിമുട്ടി : നിരവധി പേർക്ക് പരുക്ക് : ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഗ്രാമത്ത് വളവിൽ KSRTC ബസ്സും vssc യുടെ ബസ്സും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് അതിരാവിലെയാണ് സംഭവം.
പരുക്കേറ്റ KSRTC ഡ്രൈവർ ചെങ്കൽ സ്വദേശി അനിലിനെയും കൂടാതെ പരുക്കേറ്റ 15 ഓളം ബസ്സ് യാത്രികരെയും തിരുവനന്തപുരം മെഡിക്കൽ ക്കോളേജിലേക്ക് മാറ്റി. ബസ്സുകൾ കൂട്ടിമുട്ടി കിടക്കുന്നതു കാരണം ദേശീയപാതയിൽ ഗതാഗതം താറുമാറായി.