തീവണ്ടി വളഞ്ഞ് കേരള പൊലീസ്, സിനിമാ സ്റ്റൈല്‍ ഓപ്പറേഷന്‍

News Desk
ചെന്നൈ സ്റ്റേഷനില്‍ തീവണ്ടി വളഞ്ഞ് കേരള പൊലീസ്; മോഷ്ടാക്കളെ വലയിലാക്കാന്‍ സിനിമാ സ്റ്റൈല്‍ ഓപ്പറേഷന്‍, തൃശ്ശൂര്‍: 38.5 പവന്‍ മോഷ്ടിച്ച കേസിലെ പ്രതികളെ ട്രെയിന്‍ ബോ​ഗി വളഞ്ഞ് പിടികൂടി കേരള പൊലീസ്. ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രതികളെ പിടികൂടാന്‍ സിനിമാ സ്റ്റൈലിനെ വെല്ലുന്ന ഈ രം​ഗം അരങ്ങേറിയത്. ചെന്നൈ റെയില്‍വേ പോലീസിന്റെ സഹായവും കേരള പൊലീസിന് ലഭിച്ചു. രണ്ടു ബംഗാള്‍ സ്വദേശികളാണ് ഏറെനേരത്തെ തിരച്ചിലിനുശേഷം പിടിയിലായത്. പൂങ്കുന്നത്തെ 38.5 പവന്‍ മോഷണം പോയ കേസിലെ പ്രതികളാണ് കേരള പൊലീസിന്റെ വലയിലായത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ജൂണ്‍ 16നായിരുന്നു സംഭവം. പശ്ചിമബംഗാളിലേക്കാണ് പ്രതികളെ തേടി ആദ്യം പൊലീസ് പോയത്. തുടര്‍ന്ന് ഇവര്‍ ചെന്നൈയില്‍ ഉണ്ടെന്നു മനസ്സിലാക്കി. വെസ്റ്റ് ബംഗാള്‍ ബൊറാംഷക്‌പുര്‍ സ്വദേശി ഷെയ്‌ക്ക്‌ മക്‌ ബുള്‍ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാര്‍ ഷെയ്‌ക്ക്‌ (45) എന്നിവരാണ് പിടിയിലായത്. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനല്‍ ഇളക്കിമാറ്റി അകത്ത് കയറുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ 88 സിസിടിവി ക്യാമറകളും പരിശോധിക്കുകയുണ്ടായി.