ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിരോധനം
June 06, 2022
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ജൂണ്‍ 30-നകം നടപ്പാക്കണമെന്ന് കേന്ദ്രം,
ന്യൂഡല്‍ഹി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാന്പയിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഈ പുതിയ മാര്‍ഗ നിര്‍ദേശം നല്‍കിയത്.
നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം. മിന്നല്‍ പരിശോധനകള്‍ നടത്തിയും, പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം നല്കിയ മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു.