മകന്റെ കണ്ണില്‍ കരി എഴുതിയതിന് ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു
June 06, 2022
മകന്റെ കണ്ണില്‍ കരി എഴുതിയത് മരുമകന് ഇഷ്ടപ്പെട്ടില്ല, ഇരുപത്തിരണ്ടുകാരന്‍ ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു,
കുന്നത്തൂര്‍ : ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍. ശാസ്താംകോട്ട വേങ്ങ തുണ്ടില്‍ തക്കത്തില്‍ ജയന്തി കോളനിയില്‍ നാസിം (22) ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം നാലിന് വൈകിട്ട് അഞ്ചു മണിക്കായിരുന്നു ഈ സംഭവം നടന്നത്.
പ്രതിയുടെ നവജാത ശിശുവായ മകന്റെ കണ്ണില്‍ കരി എഴുതിയെന്ന് ആരോപിച്ചു ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും ഇരുമ്പ് പൈപ്പുകൊണ്ട് നിര്‍മ്മിച്ച മണ്‍വെട്ടിയുടെ കൈ കൊണ്ട് തലയില്‍ അടിച്ചു മുറിവേല്‍പ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. തടയാനെത്തിയ ഇവരുടെ മൂത്തമകളുടെ കരണത്ത് അടിക്കുകയും ഭര്‍ത്താവിനെ കറി കത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.എച്ച്. ഒ അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ എ.അനീഷ് , പ്രവീണ്‍ പ്രകാശ്, സലിം എന്നിവർ ചേർന്ന് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹാജരാക്കിയ കോടതി പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു.