ഗുരുവായൂർ അമ്പലത്തിൽ നേർച്ചയായി കിട്ടിയ ഥാർ ഇനി വിഘ്‌നേശിന് സ്വന്തം

News Desk
ഗുരുവായൂരപ്പന് വഴിപാടായി കിട്ടിയ ഥാര്‍ ഇനി വിഘ്‌നേഷിന്, ലേലത്തുക 43 ലക്ഷം രൂപ, ഗുരുവായൂര്‍: ഗുരുവായൂരപ്പന് മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ഇനി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറിന് സ്വന്തം. 43 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഥാര്‍ ലേലത്തിൽ സ്വന്തമാക്കിയത്. ഇതിന് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നു . 2021 ഡിസംബര്‍ നാലിനാണ് മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി ക്ഷേത്രത്തില്‍ നല്‍കിയത്.അന്ന് ലേലത്തിലാകെ പങ്കെടുത്തത് അമല്‍ മുഹമ്മദ് എന്ന പ്രവാസി വ്യവസായി മാത്രമാണ്.അദ്ദേഹത്തിന് വേണ്ടി അന്ന് സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് ലേലത്തില്‍ പങ്കെടുത്തത്.15.10 ലക്ഷം രൂപയക്കാണ് അന്ന് ലേലം ഉറപ്പിച്ചത്. ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തതെന്നും, കാര്യമായ പ്രചാരം ലേലത്തിന് നല്‍കിയില്ലാ എന്നും കാണിച്ച്‌ ഹിന്ദു സേവസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ ഒന്‍പതിന് ദേവസ്വം കമ്മീഷ്ണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേൾക്കുകയുണ്ടായി .അന്ന് എട്ട് പരാതികള്‍ കേട്ടിരുന്നു.അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ ദേവസ്വം ഭാഗത്തെ വിശദീകരിച്ചു.ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്നുള്ള തീരുമാനം ദേവസ്വം കമ്മീഷണര്‍ പ്രഖ്യാപിച്ചത്.
Tags