നെയ്യാറ്റിൻകരയിലെ സർക്കാർ സ്കൂളിലെ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിൽ ;വാർത്ത വ്യാജം
June 06, 2022
നെയ്യാറ്റിൻകരയിലെ സർക്കാർ സ്കൂളിലെ അടുക്കള വൃത്തിഹീനമായ സാഹചര്യം;വാർത്ത വ്യാജം,
തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ സർക്കാർ സ്കൂളിൽ വൃത്തിഹീനമായ സാഹചര്യംഎന്ന വാർത്ത വ്യാജം എന്ന്
പിടിഎ പ്രസിഡന്റ് സജി കൃഷ്ണൻ.സ്കൂളിലെ അടുക്കള ടൈൽ പതിപ്പിച്ചു നവീകരിച്ചിട്ടുണ്ട് .ദിവസവും കൃത്യമായി തറ
കഴുകാറുണ്ട് .റൂമുകളിൽ പാറ്റയോ ,എലിയോ,കടക്കാതിരിക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുമുണ്ട് .അന്നന്നുള്ള ഭക്ഷണം
വിദ്യാർഥികൾക്ക് കൊടുത്തു തീർക്കും.അരിവിതരണം നടക്കുന്ന സമയം പകർന്നു നൽകുമ്പോൾ അവയുടെ ഭാഗം താഴെ വീഴുക പതിവാണ് . ഇത് പിന്നെ ഉപയോഗിക്കാറില്ല.താഴെ വീണ അരിയാണ് വൃത്തിഹീനമായ സാഹചര്യം എന്ന് ഇപ്പോൾ പറയുന്നത് .
ഭക്ഷ്യ സുരക്ഷാ വിഭാഗംഇന്ന് ഉച്ചക്ക് നെയ്യാറ്റിൻകര ജി.എച് .എസ് .എസ് ഇൽ എത്തിയപ്പോൾ വിദ്യാർഥിനികൾ ഭക്ഷണം കഴിച്ചു മടങ്ങിയ സമയമായിരുന്നു.എണ്ണയുടെ വിവരം,ജീവനക്കാരുടെ വിവരങ്ങളും സൂകഷിക്കണമെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗംനോട്ടീസ് നൽകിയിട്ടുണ്ട് .
വൃത്തിഹീനമായ സാഹചര്യം എന്ന് പറയുന്ന വാർത്തകൾ സ്കൂളിനെ അപകീർത്തിപ്പെടുത്തും വിധമാണ് പ്രചരിപ്പിക്കുന്നത് .നെയ്യാറ്റിൻകര ജി.എച്ച് .എസ് .എസ് ഇൽ
വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട് .നിരവധി സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം
കുറഞ്ഞു തുടങ്ങിയിട്ടുണ്ട് .വാർത്തക്ക് പിന്നിൽ സ്വകാര്യ സ്കൂൾ ലോബിയാണെന്നാണ് പിടിഐ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്. .താലൂക്കിൽ ഏറ്റവും നല്ലരീതിയിൽ പഠന സംവിധാനങ്ങളുള്ള സ്കൂൾ വേറേയില്ലന്നു തന്നെ പറയാം .